Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലാവും..കെ.സുധാകരന് കണ്ണൂരിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും സി പി എമ്മിനും വേണ്ടി..ഹൈക്കമാന്റിൽ നിർണായക സ്വാധീനം ചെലുത്തി..


കണ്ണൂരിൽ വിമാനമിറങ്ങി കെ സുധാകരൻ..വിമാനത്താവളത്തിൽ പുലർച്ചെ അണികൾ ഇരച്ചെത്തി..അമ്പോ നേതാക്കൾ ഞെട്ടി..കണ്ണൂരിലെ കരുത്തന്‍' ഒടുവില്‍ വഴങ്ങി..


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..

കൂടെയുണ്ടായിരുന്ന ഉറ്റസുഹൃത്തുക്കൾ ഓരോരുത്തരായി മരിക്കുന്നത് കണ്ടുനിൽക്കാനെ രണ്ട് സുഹൃത്തുക്കൾക്കും കഴിഞ്ഞിരുന്നുള്ളൂ; അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്ക് മൃതദേഹങ്ങളിൽ നിന്നുള്ള പുഴുക്കൾ എത്തി... കൊടുംവനത്തിലെ കൊക്കയിൽ 5 വിനോദസഞ്ചാരികൾ മരിച്ച വിവരം പുറംലോകമറിഞ്ഞത് രണ്ട് ദിവസത്തിന് ശേഷം...

04 OCTOBER 2018 04:02 PM IST
മലയാളി വാര്‍ത്ത

കൊടുംവനം, ഊട്ടി ചുരം റോഡിൽ ഗൂഡല്ലൂർ, മസിനഗുഡിയിൽ കല്ലടിച്ചുരത്തിന് സമീപമുള്ള കൊടുംവളവിൽ നിന്ന് 200 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ കാറിൽ യാത്രക്കാരായുണ്ടായിരുന്നത് ഏഴുപേർ. ഹൃദയം ഒരുമിച്ച് കോർത്ത ഉറ്റസുഹൃത്തുക്കൾ. ഹിംസ്രജന്തുക്കളുള്ള കൊടുംവനത്തിൽ വാഹനം പതിയുമ്പോൾ റോഡ് വിജനമായിരുന്നു. ആരുമറിഞ്ഞില്ല വീഴ്ചയിൽ അഞ്ചുപേർ മരിച്ചത്. മാരകമായി മുറിവേറ്റ രണ്ടുപേർ കാറിനുള്ളിൽ ഡോർ തുറക്കാനാകാതെ കുടുങ്ങിക്കിടക്കുന്നു. രണ്ട് ദിവസം പുറം ലോകമറിയാതെപോയ ആ ദുരന്തത്തിന്റെ ദൃശ്യങ്ങൾ പറഞ്ഞറിയ്ക്കുന്നതിനേക്കാൾ ഭീകരമായിരുന്നു.

ചെന്നൈയിൽനിന്ന് 30ന് ഊട്ടിയിലെത്തി മുറിയെടുത്ത തമിഴ്നാട് സ്വദേശികളായ ഏഴംഗ സംഘം തിങ്കൾ രാവിലെ പത്തരയോടെയാണു കാറിൽ മസിനഗുഡിയിലേക്കു പുറപ്പെട്ടത്. ഉച്ചയോടെ മസിനഗുഡിക്കു സമീപം കല്ലട്ടിച്ചുരത്തിലെ 35ാം വളവിൽ എത്തിയതോടെ കൊടുവനത്തിലെ 200 അടി താഴ്ചയിൽ കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മറ്റു വാഹനങ്ങൾ റോഡിലില്ലാതിരുന്നതിനാൽ അപകടവിവരം ആരുമറിഞ്ഞില്ല.

ഹോട്ടൽമുറി വെക്കേറ്റ് ചെയ്യാതെ പോയ സംഘത്തെക്കുറിച്ച് 2 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നുമില്ലാതിരുന്നതോടെ ഹോട്ടൽ ഉടമകൾ പൊലീസിൽ പരാതി നൽക്കുകയായിരുന്നു. തുടർന്ന് വനംവകുപ്പിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലിൽ ഇന്നലെ മൂന്നരയോടെ കൊക്കയിൽ വീണ നിലയിൽ കാർ കണ്ടെത്തുകയായിരുന്നു. ചെന്നൈ സ്വദേശികളായ ജയകുമാർ(31), അമർനാഥ്(33), രവിവർമ(35), ഇബ്രാഹിം(35), ജൂ‍ഡ്(30) എന്നിവർ തൽക്ഷണം മരിക്കുകയായിരുന്നു.

കൂട്ടുകാർ കൺമുന്നിൽ ഇഞ്ചിഞ്ചായി മരിക്കുമ്പോൾ നിസ്സഹായരായി ഗുരുതര പരുക്കുകളോടെ അരുൺ(35), രാമരാജേഷും(32) ഡോർ ലോക്കായി രണ്ടുദിവസം മൃതദേഹങ്ങൾക്കൊപ്പം കുടുങ്ങി. ഓരോരുത്തരായി മരിക്കുന്നതു കണ്ടുനിൽക്കാനേ അരുണിനും രാമരാജേഷിനും കഴിഞ്ഞുള്ളൂ. അരുണിന്റെ നെറ്റിയിലുണ്ടായ ആഴമേറിയ മുറിവിലേക്കു മൃതദേഹങ്ങളിൽനിന്നുള്ള പുഴുക്കൾ എത്തി.

രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ ഇവരുടെ ജീവനും അപകടത്തിലായേനെ. വാതിലുകൾ അടഞ്ഞനിലയിലായിരുന്ന കാർ വെട്ടിപ്പൊളിച്ച് ഏറെ പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത്. അക്ഷരാർത്ഥത്തിൽ മോഹൻലാൽ ചിത്രം നീരാളിയുടെ കഥയെ അനുസ്മരിപ്പിക്കുന്ന അപകട ദുരന്തം. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് സംഘത്തിലുണ്ടായിരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊസാദിനെ ഒറ്റി അമേരിക്ക ട്രംപിന്റെ തനിക്കൊണം ദേ സൗത്ത് പാര്‍സില്‍ ഇസ്രായേൽ താണ്ഡവം..! ഹൈഫ റാഞ്ചി IRGC..2 മണിക്കൂറിൽ  (2 hours ago)

K S ,കൂടെ ഞാൻ ഉണ്ട് രാഹുൽ സുധാകരേട്ടന് വേണ്ടി ഇറങ്ങും...! കണ്ണൂരിലെ വീട്ടിൽ എത്തി കാണ്ണും ട്വിസ്റ്റ് ഉടൻ  (2 hours ago)

മോനേ..രാഹുലെ...നീ എന്നെ കുറിച്ച് ഓർക്കണം മാങ്കൂട്ടത്തിന്റെ പരാതിക്കാരിയുടെ അമ്മയുടെ MSG.. വലിച്ച് കീറി ഫെന്നി..! ഇന്നലെ കോടതിയിൽ  (3 hours ago)

'ഇറാന്‍ പങ്കെടുക്കും'; ലോകകപ്പ് മല്‍സരങ്ങള്‍ അമേരിക്കയില്‍ നിന്ന് മാറ്റില്ലെന്ന് ഫിഫ  (4 hours ago)

ഫീഡിങ് ട്യൂബും ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു...... 13 വർഷമായി കോമയിൽ കഴിയുന്ന യുപി സ്വദേശി ഹരീഷ് റാണയുടെ ദയാവധ നടപടികൾ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ആരംഭിച്ചു....  (4 hours ago)

പാലക്കാട് കോൺഗ്രസ് 8 നിലയിൽ പൊട്ടും; പി കെ ശശിയെ പിന്തുണയ്ക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രാഹുലിനെ തള്ളുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

വന്ദേഭാരതിന് നേരെ കല്ലെറിഞ്ഞ് യുവാവ്...കാരണം കേട്ട് ഞെട്ടി RPF ...പ്രതി പിടിയിൽ |  (4 hours ago)

നോമ്പുതുറക്കാൻ മുസ്ലിം സഹോദരങ്ങൾക്ക് ഹൈന്ദവ ക്ഷേത്രമുറ്റം ഒരുങ്ങുന്ന മതാതീതമായ സ്നേഹസാഹോദര്യങ്ങളുടെ മാതൃകയാണ് കേരളം ലോകത്തിനു മുന്നിൽ വയ്ക്കുന്നത് ; പെരുന്നാൾ ആശംസകൾ നേർന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീ  (4 hours ago)

ഉള്ളവന്‍ ഇല്ലാത്തവന് കൊടുക്കണമെന്ന് പറയുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന കാരുണ്യത്തിലൂന്നിയ വിശ്വാസമാണ് ഇസ്ലാം മതം; ഈദുല്‍ ഫിത്ര്‍ ആശംസ നേര്‍ന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (4 hours ago)

കോൺഗ്രസ് നേതൃത്വം സുധാകരന് ഒപ്പം നിന്നില്ല  (4 hours ago)

ഖൊമേനിയുടെ വേലക്കാരിയും മൊസാദിന്റെ ചാരപ്പണിക്കാരി; ലാരിജാനിയെ വധിച്ചതും മൊസാദിന്റെ സുന്ദരിപ്പെണ്ണ്?  (4 hours ago)

K Sudhakaran-വിമാനത്താവളത്തിൽ വൻ സ്വീകരണം:  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വ‍‌ർധനവ്...ഇന്ന് 22 കാരറ്റ് 1 ​ഗ്രാം സ്വ‌‍ർണത്തിന് 13,835 രൂപ.... 1 പവൻ സ്വ‍‍‍‌ർണത്തിന് 1,10, 680 രൂപ  (4 hours ago)

പ്രവാസി മലയാളി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍ സംഘം! ഒളിവില്‍ കഴിഞ്ഞ മുഖ്യ പ്രതി സിയാസ് പിടിയില്‍.. ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടർ  (4 hours ago)

പ്രവാസികൾക്ക് മുന്നറിയിപ്പ് മിസൈൽ വർഷത്തിനൊപ്പം അന്തരീക്ഷത്തിൽ ഈ മാറ്റവും .. ഇന്നും നാളെയും നിർണായകം കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends