തടവുകാര്ക്കൊരു സന്തോഷവാര്‍ത്ത... ഇനി വീട്ടുകാരെ നേരിട്ട് കണ്ട് സംസാരിക്കാം
ജയില്‍ എന്നോര്‍ക്കുമ്പോള്‍ എല്ലാവരുടെയും മനസ്സില്‍ കൂരിരുട്ടാണ് പെട്ടെന്ന് കടന്നു വരുന്നത്. പുറം ലോകം കാണാതെ കമ്പിയഴിയ്ക്കുള്ളില്‍ കഴിയേണ്ട അവസ്ഥ. അത് അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂ. പുറത്ത് വിശാലമായി കുടുംബവുമായി കഴിഞ്ഞവര്‍ അപ്രതീക്ഷിതമായി ജയിലടയ്ക്കപ്പെടുമ്പോള് അവര്‍ക്ക് അത് താങ്ങാവുന്നതിനുമപ്പുറമാകുന്നു. കുടുംബാംഗങ്ങളെ ഒരുനോക്കു കാണാനായി അവര്‍ ആഗ്രഹിച്ചാലും ചിലപ്പോള്‍ അത് നിയമപരമായി നടക്കാറില്ല. മനസ്സിലുറച്ച ജയിലിന്റെ ചിത്രത്തിന് കാലമേറെയായിട്ടും വലിയ മാറ്റമൊന്നും ഇല്ലെങ്കിലും തടവുകാര്‍ക്ക് സന്തോഷമേകുന്ന ചില നല്ല വാര്‍ത്തകള്‍ വരുന്നുണ്ട്.
തടവുകാര്‍ക്ക് വീട്ടുകാരുമായി വിഡിയോ കാള്‍ ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്.ഈ ആനുകൂല്യം ലഭിക്കുന്നത് വനിതാതടവുകാര്ക്കും തുറന്ന ജയിലില്‍ പാര്പ്പിച്ചവര്ക്കുമാണ്. കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ വീഡിയോ കാള്‍ ചെയ്യാം. രാജ്യത്തെ ജയിലുകളില്‍ ആദ്യമായാണ് ഈ സംവിധാനം. അതിനുള്ള സൗകര്യം മഹാരാഷ്ട്രയിലെ ജയിലുകളില്‍ ഒരുങ്ങിക്കഴിഞ്ഞു. ആളൊന്നിന് അഞ്ചുമിനിറ്റ് എന്ന കണക്കില്‍ വിഡിയോ കാള്‍ ചെയ്യാം. അഞ്ച് രൂപ ഈടാക്കുമെന്ന് മാത്രം. മൊബൈല്‍ ഫോണിന് കടുത്ത നിരോധനമുള്ള ജയിലില്‍ വിഡിയോ കാള്‍ സൗകര്യമൊരുങ്ങുന്നത് വിപ്ലവകരമായ തീരുമാനമായാണ് അധികൃതര്‍ കണക്കാക്കുന്നത്
പുണെയിലെ യര്‍വാദ സെന്‍ട്രല്‍ ജയിലില്‍ തുടക്കമിട്ട പദ്ധതി പിന്നീട് സംസ്ഥാനത്തെ വനിത ജയിലുകളിലേക്കും തുറന്ന ജയിലുകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. വിഡിയോ കാള്‍ കേന്ദ്രത്തില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ സാന്നിധ്യം മുഴുവന്‍ സമയവുമുണ്ടാകും. ഹൈടെക് മുറിയിലാണ് സൗകര്യമൊരുക്കുന്നത്. മൈക്ക് അടക്കം നല്‍കും. തുറന്ന ജയിലുകളിലെ വിചാരണത്തടവുകാര്‍ക്കും ഇതിന്റെ പ്രയോജനം കിട്ടും.
"
https://www.facebook.com/Malayalivartha