Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണം... ഗുജറാത്തില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു

09 OCTOBER 2018 12:33 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കുനേരെ വ്യാപക ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് തൊഴിലാളികള്‍ ഗുജറാത്തില്‍ നിന്നും പാലായനം ചെയ്യുന്നു. ട്രെയിനുകളിലും ബസുകളിലുമാണ് ഇവര്‍ സംസ്ഥാനത്തുനിന്ന് യാത്രയാകുന്നത്. സെപ്റ്റംബര്‍ 28ന് സബര്‍കന്ത ജില്ലയിലെ ദുന്തര്‍ ഗ്രാമത്തില്‍ ഠാകോര്‍ സമുദായത്തിലെ 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ബിഹാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറ്റേന്നാണ് ആക്രമണം തുടങ്ങിയത്. വടക്കന്‍ ഗുജറാത്തിലെ സബര്‍കന്ത, പടാന്‍, മഹേസന, ഗാന്ധി നഗര്‍, അരവല്ലി, അഹ്മദാബാദ് എന്നിവിടങ്ങളിലും മധ്യ ഗുജറാത്തിലെ വഡോദരയിലുമായിരുന്നു വ്യാപക അക്രമണം. 
അഹ്മദാബാദ്, സബര്‍കന്ത ജില്ലകളില്‍ ഠാകോര്‍ സമുദായക്കാര്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ വീടുകളും കടകളും ആക്രമിച്ചു. വാടകക്ക് താമസിക്കുന്നവരോട് വീടൊഴിയാന്‍ ഉടമസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തില്‍ ഭയന്ന ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കിട്ടുന്ന ട്രെയിനുകളിലും ബസുകളിലുമാണ് ഗുജറാത്ത് വിടുന്നത്. ലഖ്‌നോ, പട്‌ന എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളില്‍ വന്‍ തിരക്കാണ്.

നേരത്തേ അഹ്മദാബാദില്‍നിന്ന് പട്‌നയിലേക്ക് രണ്ട് ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ 20 ബസുകളാണ് ഈ റൂട്ടിലുള്ളത്. അഹ്മദാബാദിലെ തന്റെ ഫര്‍ണിച്ചര്‍ നിര്‍മാണ യൂനിറ്റിലെ 20 ബിഹാറികള്‍ നാട്ടിലേക്ക് മടങ്ങിയതായി നയീം മിര്‍സ പറഞ്ഞു. ഇവരുടെ സുരക്ഷയില്‍ ആശങ്കയിലായ ബന്ധുക്കള്‍ നിരന്തരം ഫോണില്‍ വിളിച്ചാണ് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗാന്ധിനഗറിനടുത്തുള്ള ചിലോഡയില്‍ ഞായറാഴ്ച നടന്ന റാലിയില്‍ പങ്കെടുത്തവര്‍ ഹിന്ദി സംസാരിക്കുന്നവര്‍ ഗുജറാത്ത് വിടണമെന്നാവശ്യപ്പെട്ടു. കോണ്‍ഗ്രസ് എം.എല്‍.എ അല്‍പേഷ് ഠാകോറാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണം നിഷധിച്ച കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചവ്ദ ക്രമസമാധാനം നിലനിര്‍ത്തേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.

അക്രമ സംഭവങ്ങളില്‍ 431 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരില്‍ ഗാന്ധിനഗറിലെ കോണ്‍ഗ്രസ് നേതാവ് മഹോജി ഠാകോറും ഉള്‍പ്പെടും. ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ്‌ചെയ്തതിനാണ് അറസ്റ്റ്.

20,000 ഇതര സംസ്ഥാനക്കാര്‍ ഒരാഴ്ചക്കിടെ ഗുജറാത്ത് വിട്ടതായി ഉത്തര്‍ ഭാരതീയ വികാസ് പരിഷത് അറിയിച്ചു. വടക്കേ ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്നവരുടെ സംഘടനയാണ് ഉത്തര്‍ ഭാരതീയ വികാസ് പരിഷത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലുള്ളവരാണ് സംസ്ഥാനം വിട്ടതെന്ന് സംഘടനയുടെ പ്രസിഡന്റ് മഹേഷ് സിങ് കുശ്‌വ പറഞ്ഞു. ഒരാളുടെ തെറ്റായ പ്രവൃത്തി കാരണം എല്ലാവരെയും കുറ്റക്കാരായി കാണരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അക്രമത്തില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യര്‍ഥിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടയില്‍ അക്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചതായി സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിന്‍ഹ് ജദേജ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (25 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (32 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends