നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ പിടികൂടി

തമിഴ്‌നാട്ടിലെ പ്രശസ്തപത്രമായ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലനെ അറസ്റ്റ് ചെയ്തു . ചെന്നൈ വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ പൊലീസ് വട്ടംചുറ്റി പിടികൂടിയത്. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതനെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത എഴുതിയതിയെന്ന രാജ്ഭവന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ ഗവര്‍ണരിനെതിരെ ഒരു പ്രശസ്ത മാധ്യമപ്രവര്‍ത്തക വാര്‍ത്താസമ്മേളനത്തില്‍ വെച്ച് തന്റെ സമ്മതമില്ലാതെ ഗവര്‍ണര്‍ കവിളില്‍ തലോടി എന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.അത് വലിയ വിവാദം സൃഷ്ടിക്കുകയുണ്ടായി
https://www.facebook.com/Malayalivartha























