ജയ്പൂരില്‍ ഏഴ് പേര്‍ക്ക് സിക വൈറസ് ബാധ... കേന്ദ്രസംഘം ഇന്ന് സ്ഥലത്തെത്തും
ജയ്പൂരില്‍ ഏഴ് പേര്‍ക്ക് സിക വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. സംഭവത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വൈറസ് ബാധയുള്ള പ്രദേശത്തിന്റെ അവസ്ഥ പഠിക്കാന്‍ കേന്ദ്ര സംഘം ഇന്ന് തന്നെ സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വൈറസ് ബാധയേറ്റ് ഏഴുപേരെയും ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സെപ്തംബര്‍ 24ന് ഒരാള്‍ക്ക് സിക വൈറസ് ബാധിച്ചതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് 22ഓളം സാംപിളുകള്‍ പുണെയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അയക്കുകയും ചെയ്തു. ജയ്പൂരിലെ തന്നെ ശാസ്ത്രി നഗര്‍ മേഖലയിലാണ് ആദ്യമായി സിക വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ആ പ്രദേശത്തും സമീപ വാര്‍ഡുകളിലുമായി 179 മെഡിക്കല്‍ ടീമുകളെയാണ് വിന്യസിച്ചത്. സിക ബാധിച്ചവരില്‍ ഒരാള്‍ ബിഹാറില്‍ നിന്നുള്ള യുവാവാണ്. ബിഹാറിലെ സിവാന്‍ സ്വദേശിയായ യുവാവ് ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ 12 വരെ പലതവണ അയാളുടെ വീട് സന്ധര്‍ശിച്ചിരുന്നു.
ഇതോടെ ബിഹാറിലെ 38 ജില്ലകളിലും സര്‍ക്കാര്‍ ഉപദേശക സമിതിയെ ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഇയാളുടെ കുടുംബവും നിരീക്ഷണത്തിലാണ്
https://www.facebook.com/Malayalivartha