കര്‍ഷകര്‍ സര്‍ക്കാരിനെതിരല്ല; സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ശിവരാജ് സിംഗ് ചൗഹാന്
സംസ്ഥാനത്ത് ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്. സംസ്ഥാന കര്‍ഷകര്‍ സര്‍ക്കാരിനെതിരല്ല എന്നും അദ്ദേഹം പറഞ്ഞു.
നാലാമതും അധികാരത്തിലെത്താന്‍ പരിശ്രമിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പഠിച്ച പണി പതിനെട്ടും പയറ്റുകയാണ്. കര്ഷവിരോധം വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ തങ്ങളുടെ ഭരണനേട്ടം നിരത്തി അധികാരം നിലനിര്‍ത്താനാണ് ബിജെപിയുടെ ശ്രമം. ഇരു പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതാണ് ഈ നിയമസഭാ തിരഞ്ഞെടുപ്പ്.
ബിജെപിയെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിയ്ക്ക് നല്ല വേരോട്ടമുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. കൂടാതെ, 2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പായതിനാല്‍ ഇരുപാര്‍ട്ടികള്‍ക്കും ജനവികാരം മനസ്സിലാക്കാന്‍ ലഭിക്കുന്ന സുവര്‍ണ്ണാവസരം കൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് നടക്കും.
https://www.facebook.com/Malayalivartha