ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു
സെർച്ച് എൻജിൻ ഭീമനായ ഗൂഗിളിന്റെ സോഷ്യൽ മീഡിയ നെറ്റ് വർക്കായ ഗൂഗിൾ പ്ലസ് നിർത്തലാക്കുന്നു.ഉപഭോക്ത്യ വിവരങ്ങൾ തേർഡ് പാർട്ടിക്ക് ചോർത്താൻ പറ്റുന്ന തരത്തിലുള്ള ബഗ് എന്ന സോഫ്ട്വെയർ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.ഇത് അഞ്ച് ലക്ഷത്തോളം ഉപയോക്താക്കളെ ബാധിച്ചിട്ടുണ്ടെന്ന് ഗൂഗിൾ അറിയിച്ചു.
ബഗ്' കടന്നുകൂടിയത് മാർച്ചിൽ ആണെന്ന് കമ്പനി നേരത്തെ മനസിലാക്കിയിരുന്നു.എന്നാൽ പ്രശ്നം ഗുരുതരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവരം പുറത്തുവിട്ടിരുന്നില്ല. അതേസമയം,ഉപയോക്താക്കളുടെ വിവരങ്ങൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് പ്രൈവസി ആൻഡ് ഡേറ്റ പ്രൊട്ടക്ഷൻ ഓഫീസറുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.2011ലാണ് ഗൂഗിള്‍ പ്ലസ് ആരംഭിച്ചത്.
https://www.facebook.com/Malayalivartha