Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ബിരിയാണിക്കടയിലെ സുന്ദരവുമായി ജീവിക്കാന്‍ മക്കള്‍ക്ക് വിഷം നല്‍കി കൊലപ്പെടുത്തി,കേരളത്തിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച പ്രതി അഭിരാമി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ടുകള്‍...

10 OCTOBER 2018 10:17 AM IST
മലയാളി വാര്‍ത്ത

രണ്ടു കുട്ടികളെ കൊലപ്പെടുത്തിയശേഷം കാമുകനുമായ ഒളിച്ചോടിയ കേസിലെ പ്രതി അഭിരാമി പുഴല്‍ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. സാമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വന്‍തോതില്‍ പ്രചരിച്ചു. എന്നാല്‍, അഭിരാമിക്കു കുഴപ്പമൊന്നുമില്ലെന്നും അവര്‍ സുഖമായിരിക്കുന്നുവെന്നും പുഴല്‍ ജയില്‍ അധികൃതര്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഈ മാസം 12ന് അവരെ മദ്രാസ് ഹൈക്കോടതിയില്‍ ഹാജരാക്കു

കുണ്ട്രത്തൂര്‍ അഗസ്തീശ്വര്‍ കോവിലില്‍ താമസിച്ചിരുന്ന അഭിരാമി ഏഴും അഞ്ചും വയസ്സുള്ള മക്കളെ കൊലപ്പെടുത്തി കാമുകനുമായി ഒളിച്ചോടുകയായിരുന്നു. സംഭവം കഴിഞ്ഞു രണ്ടു ദിവസത്തിനു ശേഷം ഇവര്‍ പിടിയിലായി. ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും നടപ്പായില്ല. ജയില്‍ മുറിയില്‍ അഭിരാമി തൂങ്ങി മരിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു പ്രചാരണം. ഇന്നലെ രാവിലെ മുതലാണ് ഇതു വ്യാപകമായി പ്രചരിച്ചത്.

കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള്‍ കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. രാത്രി ഭഭര്‍ത്താവിനും മക്കള്‍ക്കും നല്‍കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.

പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേ ദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. അടുത്ത ദിവസം രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകളിള്‍ പറയുന്നത്.

അന്നേ ദിവസം രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍, ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി പരിഭ്രാന്തയായി. തുടര്‍ന്നാണ് സ്‌കൂട്ടറില്‍ ബസ് സ്റ്റാന്‍ഡില്‍ എത്തിയത്.

ഇവിടെനിന്ന് കാമുകന്‍ സുന്ദരത്തിന്റെ സഹായത്തോടെ അഭിരാമി നാഗര്‍കോവിലേക്ക് ബസ് കയറി. എന്നാല്‍ സുന്ദരം ചെന്നൈയില്‍ തുടര്‍ന്നു . നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്ത് എത്തി പുതിയ ജീവിതം ആരംഭിക്കാനായിരുന്നു ഇവരുടെ പദ്ധതി. അഭിരാമി കേരളത്തില്‍ എത്തിയതിന് പിന്നാലെ സുന്ദരവും അവിടേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ പോലീസിന്റെ പഴുതടച്ച അന്വേഷണത്തില്‍ കമിതാക്കളുടെ പദ്ധതികളെല്ലാം പാളി.

സ്‌കൂട്ടറില്‍ ദുപ്പട്ട കൊണ്ട് മുഖംമറച്ച് ബസ് സ്റ്റാണ്ടിലേയ്ക്ക് പോകുന്ന അഭിരാമിയുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ആദ്യംതന്നെ കണ്ടെടുത്തിരുന്നു. അഭിരാമിയുടെ മോബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ വച്ച് സുന്ദരത്തെ അറസ്റ്റ് ചെയ്തു. കോയമ്പേട് ബസ് ടര്‍മലിന് സമീപം ഇരുചക്രവാഹനം ഉപേക്ഷിച്ച് നാഗര്‍കോവിലിലേക്ക് ബസില്‍ എത്തി.

നാഗര്‍കോവിലില്‍ ബസ് ഇറങ്ങിയ അഭിരാമി തന്റെ മൊബൈല്‍ ഫോണും സിംകാര്‍ഡും ഉപേക്ഷിച്ച് ഒരു ട്രാഫിക്ക് പോലീസുകാരന്റെ ഫോണില്‍ നിന്നാണ് സുന്ദരത്തെ വിളിച്ചത്. അഭിരാമി വിളിച്ച ഫോണ്‍ നമ്പര്‍ ട്രാഫിക്ക് പോലീസുകാരന്റേതാണെന്ന് തിരിച്ചറിഞ്ഞ പോലീസ് ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ തിരികെവിളിച്ച് അഭിരാമി നാഗര്‍ കോവിലില്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് കാമുകനായ സുന്ദരത്തെകൊണ്ട് ഇതേ നമ്പറിലേക്ക് തിരിച്ചുവിളിപ്പിച്ചു. പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് നഗരത്തിലെ ഒരു സ്ഥലത്തെത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് അഭിരാമിയെയും പോലീസ് പിടികൂടുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (25 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (32 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends