ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു; ഇഷയെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്രസിഡന്റ് ആയി നിയമിച്ചു

ബോളിവുഡ് നടി ഇഷാ കോപികര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇഷാ കോപികര്‍ ബിജെപി അംഗത്വം സ്വീകരിച്ചത്. പിന്നാലെ കോപികറെ ബിജെപി വനിതാ ഗതാഗത വിഭാഗം വര്‍ക്കിംഗ് പ്സിഡന്റ് ആയി നിയമിച്ചു.
രാം ഗോപാല്‍ വര്‍മയുടെ കമ്ബനി എന്ന സിനിമയിലൂടെയാണ് ഇഷാ കോപികര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ദിവസം നടി മൗഷിമ ചാറ്റര്‍ജി ബിജെപിയില്‍ ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























