Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

തമിഴ്‌നാടും കേരളവും പിടിക്കുവാന്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായെത്തിയ നരേന്ദ്രമോദിയെ കാത്തിരുന്നത് ദ്രാവിഡലോകത്തിന്റ അതിശക്തമായ പ്രതിഷേധം. കേരളം പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഒതുക്കിയെങ്കില്‍, തമിഴകം സോഷ്യല്‍ മീഡിയയിലും തെരുവിലും ഒരുപോലെ നിറഞ്ഞുനിന്നു

28 JANUARY 2019 09:25 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാടും കേരളവും പിടിക്കുവാന്‍ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായെത്തിയ നരേന്ദ്രമോദിയെ കാത്തിരുന്നത് ദ്രാവിഡലോകത്തിന്റ അതിശക്തമായ പ്രതിഷേധം. കേരളം പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഒതുക്കിയെങ്കില്‍, തമിഴകം സോഷ്യല്‍ മീഡിയയിലും തെരുവിലും ഒരുപോലെ നിറഞ്ഞുനിന്നു. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗ് തമിഴ്‌നാട്ടില്‍ പ്രചരിച്ചപ്പോള്‍ അന്താരാഷ്ട്ര പ്രസിദ്ധമായ പഴയ പോ മോനേ മോദി എന്ന ഹാഷ് ടാഗ് സി പി എം സൈബര്‍ പോരാളികള്‍ കുത്തിപ്പൊക്കുകയും ചെയ്തു. നരേന്ദ്രമോദിയും ബിജെപിയും ഒട്ടും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഇവിടുണ്ടായത്.

തമിഴ്‌നാട്ടില്‍ വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിന്റെ സമയത്ത് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെ എന്നതാണ് തമിഴ്‌നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമെങ്കില്‍ കേരളത്തിലെ പ്രളയക്കാലത്ത് മോദി പുലര്‍ത്തിയ അവഗണന ചൂണ്ടിക്കാട്ടിയാണ് മലയാളികള്‍ മോദിയ്‌ക്കെതിരെ പ്രതിഷേധിച്ചത്.

തമിഴ്‌നാട്ടിലും കേരളത്തിലും ഒരേസമയം ഒരു ഉത്തരേന്ത്യന്‍ നേതാവിനെതിരെ നടന്ന പ്രതിഷേധ സമരം തെക്കേ ഇന്ത്യയുടെ ആത്മാവില്‍ ശക്തമായുള്ള ദ്രാവിഡവികാരത്തിന്റെ സൂചനയാണെന്നാണ് ചിലര്‍ ഇതിനെ നിരീക്ഷിച്ചത്. മതത്തിന്റെയും ഭരണത്തിന്റെയും പേരില്‍ നൂറ്റാണ്ടുകളായി ദ്രാവിഡസംസ്‌കാരം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ആര്യന്മാര്‍ ഏര്‍പ്പെടുന്നതെന്ന ആരോപണം നേരത്തേതന്നെ നിലവിലുണ്ട്. ഉത്തരേന്ത്യന്‍ ഹൈന്ദവസംസ്‌കാരത്തെ ചെറുക്കുന്ന ബാനറുകളും മോദിക്കെതിരെയുള്ള തമിഴ്‌നാട്ടിലെ തെരുവ് റാലികളില്‍ പ്രത്യക്ഷപ്പെട്ടത് ഈ വികാരത്തിന്റെ പ്രതിഫലനമായാണ് ചൂണ്ടിക്കാണിക്കുന്നത്. ഗോ ബാക്ക് മോദി എന്ന ഹാഷ് ടാഗില്‍ വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. തമിഴ്‌നാടിന്റെ ഭൂപടത്തില്‍ ഇ.വി.ആര്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണും ഇതിനോടൊപ്പം വ്യാപകമായി പടര്‍ന്നു.

തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് വിരുദ്ധസമരത്തില്‍ 13 പേര്‍ വെടിയേറ്റു മരിച്ചപ്പോള്‍ പ്രധാനമന്ത്രി എവിടെയായിരുന്നെന്ന ചോദ്യവും തമിഴ് ജനതയുടെ ഗോ ബാക്ക് മോദി കാമ്പയിനില്‍ ഉയര്‍ന്നുവന്നു. കാവേരി പ്രശ്‌നം വന്നപ്പോള്‍ മോദി കര്‍ണാടകയ്ക്ക് അനുകൂലമായി നിലപാടെടുത്തതും പ്രതിഷേധക്കാര്‍ മറന്നില്ല. 12ാം ക്ലാസ് പരീക്ഷയിലെ മാര്‍ക്ക് പരിഗണിക്കുന്നതിനു പകരം നീറ്റ് പരീക്ഷ ഏര്‍പ്പെടുത്തിയതും അവര്‍ എടുത്തു പറയുന്നു. കഴിഞ്ഞ വര്‍ഷം മോദി ചെന്നൈയിലെത്തിയപ്പോഴും മോദിക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു. അന്ന് വേദിക്രികില്‍ കറുത്ത ബലൂണ്‍ പറത്തിയാണ് തമിഴകം പ്രതിഷേധിച്ചത്.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തെ കേരളം നേരിട്ടപ്പോള്‍ വിദേശ സഹായം നിഷേധിക്കുകയും കേന്ദ്രസഹായം വെട്ടിക്കുറക്കുകയും ചെയ്ത മോദിയുടെ നിലപാടാണ് മലയാളികളുടെ പ്രതിഷേധത്തില്‍ മുഖ്യമായും നിറഞ്ഞുനിന്നത്. പ്രളയകാലത്ത് തന്ന അരിയുടെതടക്കം വില ഈടാക്കിയതും ചിലര്‍ ചൂണ്ടിക്കാട്ടി. ഇതോടൊപ്പം മോദിഭരണക്കാലത്തെ അഴിമതിയും വില വര്‍ധനയും തൊഴിലില്ലായ്മയും ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അതിക്രമവുമെല്ലാം സൂചനയില്‍ വന്നു.

അതേസമയം, മധുരയിലും തൃശൂരിലും വമ്പിച്ച പൊതുജനസമ്മേളനങ്ങളിലാണ് മോദി പങ്കെടുത്തത്.

മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങായിരുന്നു തമിഴ്‌നാട്ടില്‍ മോദിയുടെ പ്രധആന പരിപാടി. രാജാജി, തഞ്ചാവൂര്‍, തിരുനെല്‍വേലി മെഡിക്കല്‍ കോളജുകളില്‍ സൂപ്പര്‍ സ്‌പെഷ്യല്‍റ്റി ബ്ലോക്കുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. കേന്ദ്രം നടപ്പാക്കുന്ന മോദി കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഫലം ഇതുവരെ തമിഴ്‌നാട്ടിലെ 89,000 പേര്‍ക്കു ലഭിച്ചെന്നാണ് യോഗത്തില്‍ പ്രധാനമന്ത്രി അവകാശപ്പെട്ടത്.

ബിപിസിഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. പുതിയ പെട്രോ കെമിക്കല്‍ കോപല്‍ക്‌സിന്റെയും ഏറ്റുമാനൂര്‍ സ്‌കില്‍ ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ശിലാസ്ഥാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. എങ്കിലും അദ്ദേഹത്തിന്റെ പ്രധാന പൊതുവേദി തൃശൂരിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനമായിരുന്നു. സിപിഎമ്മും യുഡിഎഫും ചേര്‍ന്ന് കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ഇല്ലാതാക്കുകയാണെന്നാണ് യോഗത്തില്‍ മോദി ആക്ഷേപമുന്നയിച്ചത്.

എന്തായാലും, മോദിയുടെ ദക്ഷിണേന്ത്യന്‍ പര്യടനം തിരഞ്ഞെടുപ്പിന്റെ ചൂടിനു ശക്തി പകരുന്നതായി എന്നു പറയാം. വ്യക്തിപരമായ സ്തുതികളും ആരോപണങ്ങളും മാത്രം നിറയുന്നതിനു പകരം രാഷ്ട്രീയവും സംസ്‌കാരവും ചരിത്രവുമൊക്കെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ കടന്നുവരുന്നത് നല്ല ലക്ഷണമാണ്. പക്ഷേ, ഇത് എത്ര കാലത്തേക്ക് എന്നതാണ് പ്രശ്‌നം. താമസിയാതെ മതം തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കി മാറ്റാനാണ് ബിജെപിയുടെ ശ്രമമെന്നാണ് ചില വിലയിരുത്തലുകള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (23 minutes ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (30 minutes ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (1 hour ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (1 hour ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (1 hour ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (1 hour ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (1 hour ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കല്ലറയില്‍ അജ്ഞാത മൃതദേഹമുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് പരിഹാരമായി; കല്ലറയ്ക്കുള്ളില്‍ രണ്ടു മൃതദേഹങ്ങള്‍ മാത്രമെന്ന് പൊലീസ്  (2 hours ago)

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (2 hours ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (2 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (2 hours ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (3 hours ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (3 hours ago)

Malayali Vartha Recommends