ഉത്തര്‍പ്രദേശില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു

ഉത്തര്‍ പ്രദേശിലെ അംറോഹയില്‍ ഞായറാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. ഹാര്‍ഷ് ചൗധരി എന്ന 26കാരനാണ് കൊല്ലപ്പെട്ടത്. ക്രിമിനലുകളുമായുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റാണ് കോണ്‍സ്റ്റബിള്‍ മരണത്തിന് കീഴടക്കിയത്. പൊലീസ് തിരയുന്ന ക്രിമിനലുകള്‍ ബച്ചരോണ്‍ മേഖലയില്‍ ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് രാത്രി എഴിനും എട്ടിനുമിടയില്‍ പൊലീസ് നടത്തിയ തെരച്ചിലിലാണ് ഏറ്റമുട്ടല്‍ ഉണ്ടായത്.
പ്രതിക്കെതിരെ 19 ക്രിമിനല്‍ കേസുകളാണുണ്ടായിരുന്നത്. പൊലീസ് ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ആ സമയം പ്രതി പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പിനിടെ ഹാര്‍ഷിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു. ഹാര്‍ഷിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്‌സക്കിടെ മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























