ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ജാമ്യം

ഐആര്‍സിടിസി അഴിമതി കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് കോടതി ജാമ്യം അനുവദിച്ചു. മറ്റു പ്രതികളായ ഭാര്യ റാബറി ദേവിക്കും മകന്‍ തേജസ്വി യാദവിനും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് നടപടി. സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിച്ച കേസുകളിലാണ് ലാലുവിന് ഇടക്കാല ജാമ്യം ലഭിച്ചത്.
അതേസമയം കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ലാലുവിന് പുറത്തിറങ്ങാന്‍ കഴിയില്ല .
https://www.facebook.com/Malayalivartha

























