മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സുപ്രീംകോടതി

മേഘാലയയില്‍ ഖനിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് സുപ്രീം കോടതി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി നാലിന് വിഷയം വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
കിഴക്കന്‍ ജയന്തിയ ഹില്ലിലെ അനധികൃത കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 15 തൊഴിലാളികളില്‍ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇവര്‍ ഖനിക്കുള്ളില്‍ ഡിസംബര്‍ 13നാണ് അകപ്പെട്ടത്.
https://www.facebook.com/Malayalivartha

























