എയര്‍സെല്‍ മാക്സിസ്; മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം നീട്ടി

എയര്‍സെല്‍ മാക്സിസ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെയും കാര്‍ത്തി ചിദംബരത്തിന്റെയും ഇടക്കാല സംരക്ഷണം ദില്ലി പട്യാല ഹൗസ് കോടതി നീട്ടി. ഫെബ്രുവരി 18 വരെയാണ് ഇരുവരുടേയും സംരക്ഷണം നീട്ടിയത്. നേരത്തെ ഫെബ്രുവരി 1 വരെയാണ് കോടതി സംരക്ഷണം അനുവദിച്ചിരുന്നത്. കേസില്‍ വാദം കേള്‍ക്കുന്ന തിയതി പിന്നീട് അറിയിക്കും. 2006ല്‍ എയര്‍ സെല്‍ മാക്സിസ് ഇടപാടിനായി വിദേശനിക്ഷേപത്തിന് അനുമതി നല്‍കാന്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാണ് ചിദംബരം.
https://www.facebook.com/Malayalivartha

























