അവിഹിത ബന്ധത്തെ എതിര്‍ത്ത മകനെ അമ്മയും സുഹൃത്തും ചേർന്ന് അടിച്ചുകൊന്നു

അമ്മയുടെ അവിഹിത ബന്ധത്തെ എതിര്‍ത്ത 30കാരനായ മകനെ അമ്മയും ഒപ്പം താമസിക്കുന്ന ആളും ചേര്‍ന്ന് അടിച്ചുകൊന്നു. ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ ബസ്തി സ്വദേശിയായ രവീന്ദര്‍ പതക് ആണ് കൊല്ലപ്പെട്ടത്. അമ്മയ്ക്കും അമ്മയുടെ സുഹൃത്ത് അജീതിനുമൊപ്പം ഡല്‍ഹിയില്‍ ഒരു വാടക ഫ്‌ളാറ്റിലായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്.
നോയിഡയില്‍ ഡ്രൈവര്‍ ആയ രവീന്ദര്‍ ശനിയാഴ്ച രാത്രി ജോലി കഴിഞ്ഞ് ഫ്‌ളാറ്റിലെത്തുമ്ബോള്‍ അമ്മയേയും സുഹൃത്തിനെയും അരുതാത്ത സാഹചര്യത്തില്‍ കാണുകയായിരുന്നു. ഇതേചൊല്ലി ഇവര്‍ തമ്മില്‍ വഴക്കുണ്ടായി. ഇതോടെ അമ്മയും സുഹൃത്തും ചേര്‍ന്ന് ഇഷ്ടിക കൊണ്ട് രവീന്ദറിന്റെ തലയ്ക്കടിക്കുകയും അയാള്‍ മരണപ്പെടുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു.
രവീന്ദറിനെ ആക്രമിച്ചശേഷം ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായി അജീത് ആംബുലന്‍സ് വിളിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ എത്തുമ്ബോള്‍ രവീന്ദര്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു. ഡ്രൈവര്‍ ആണ് വിവരം പോലീസിനെ അറിയിച്ചത്.
പോലീസ് എത്തും മുന്‍പ് അമ്മ മകന്റെ മൃതദേഹം അസാദ്പുരയിലുള്ള മകളുടെ വീട്ടിലേക്ക് സംസ്‌കാരത്തിനായി കൊണ്ടുപോയി. എന്നാല്‍ മൃതദേഹത്തില്‍ അസ്വഭാവികത കണ്ട മകള്‍ ഇവരെ തിരിച്ച് ന്യൂ അശോക് വിഹാറിലേക്ക് അയക്കുകയായിരുന്നു. വീട്ടിലെത്തിയ ഇവരെ പോലീസ് പിടികൂടുകയും ചെയ്തു.
https://www.facebook.com/Malayalivartha

























