കോണ്‍ഗ്രസ് എന്നാല്‍ 'ഒ.ആര്.ഒ.പി' ; കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ രംഗത്ത്. കോണ്‍ഗ്രസ് എന്നാല്‍ ഒആര്‍ഒപി (only Rahul only Priyanka) ആണെന്ന് അദ്ദേഹം പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് ഷായുടെ പരിഹാസം.
മോദി സര്‍ക്കാര്‍ ഒരു വര്‍ഷത്തിനുള്ളില്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് ( ഒആര്‍ഒപി) നടപ്പാക്കും. മോദി നമ്മുടെ സൈനികര്‍ക്ക് ഒആര്‍ഒപി നല്‍കും. അതേസമയം കോണ്‍ഗ്രസ് ഒആര്‍ഒപി എന്നത് രാഹുലും പ്രിയങ്കയും മാത്രമാണെന്നും കോണ്‍ഗ്രസില്‍ വണ്‍ റാങ്ക് വണ്‍ പെന്ഷന് നല്‍കുന്നത് രാഹുലിനും പ്രിയങ്കയ്ക്കും മാത്രമാണെന്നും ഷാ പരിഹസിച്ചു.
https://www.facebook.com/Malayalivartha

























