തിരഞ്ഞെടുപ്പ് അങ്കത്തിനൊരുങ്ങി രാഹുൽ ;കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്ന് രാഹുൽഗാന്ധി

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ എല്ലാവര്‍ക്കും മിനിനം വരുമാനം ഉറപ്പാക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്‌ദാനം. രാജ്യത്തെ പട്ടിണി ഇല്ലാതാക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. തൊഴിലുറപ്പ് മാതൃകയില്‍ പദ്ധതി നടപ്പിലാക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. ചത്തീസ്ഡഗിലെ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ഒരു ചരിത്ര തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ ഇന്ത്യക്കാര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കും. രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കി പട്ടിണി മാറ്റുകയാണ് ലക്ഷ്യം. രാജ്യത്തെ പട്ടിണി, ദരിദ്ര രഹിതമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവര്‍ക്ക് ഒരു നിശ്ചിത തുക ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാനാണ് പദ്ധതി. ഇതുവരെ മറ്റൊരു രാജ്യത്തിലും സമാന രീതിയിലുള്ള പദ്ധതി നടപ്പിലാക്കി വിജയിപ്പിച്ചിട്ടില്ലെന്നും രാഹുല്‍ അവകാശപ്പെട്ടു.
ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള ചത്തീസ്ഗഡ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്കാണ് ഉദ്ദേശിക്കുന്നത്. പിന്നീട് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കും. ഒരിക്കല്‍ കൂടി കോണ്‍ഗ്രസിന് രാജ്യത്തെ സേവിക്കാനുള്ള അവസരം മാത്രം ജനങ്ങള്‍ നല്‍കിയാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























