Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്ര അട്ടിമറി തടയാനും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് കണ്ടെത്താനും നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പരിശീലനം നല്‍കും... വോട്ടെടുപ്പ് ദിവസം നാല് ഘട്ടങ്ങളില്‍ വോട്ടുയന്ത്രം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് അവസരം നല്‍കും

29 JANUARY 2019 09:45 AM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്ര അട്ടിമറി തടയാനും വോട്ടര്‍ പട്ടികയിലെ ക്രമക്കേട് കണ്ടെത്താനും നേതാക്കള്‍ക്ക് കോണ്‍ഗ്രസ് പരിശീലനം നല്‍കും. വോട്ടെടുപ്പ് ദിവസം നാല് ഘട്ടങ്ങളില്‍ വോട്ടുയന്ത്രം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ബൂത്ത് ഏജന്റുമാര്‍ക്ക് അവസരം നല്‍കും. ഈസമയം ഏതെല്ലാം രീതിയില്‍ അട്ടിമറി തടയാന്‍ സാധിക്കും എന്ന് കൃത്യമായി പരിശീലനം നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതി. ഇതു സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്മാര്‍ക്ക് എ.െഎ.സി.സി നിര്‍ദേശം നല്‍കി.

വോട്ടുയന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കുന്ന സമയം പരിശീലനം ലഭിച്ചവരെ മാത്രം ബൂത്തുകളില്‍ വിന്യസിക്കും. അവര്‍ക്ക് പരിശീലനം നല്‍കാന്‍ വിദഗ്ധരെ നിയോഗിക്കും. കൂടാതെ, വോേട്ടഴ്‌സ് ലിസ്റ്റ് കൃത്യമായി വിലയിരുത്താനും സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോേട്ടഴ്‌സ് ലിസ്റ്റിലെ നീക്കം ചെയ്ത പേരുകളും വ്യാജ പേരുകളും കണ്ടെത്തി വിവരങ്ങള്‍ യഥാസമയം ചുമതലയുള്ളവരെ അറിയിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവാനാണ് മറ്റൊരു നിര്‍ദേശം. അടുത്തിടെ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വോട്ടുയന്ത്രം അട്ടിമറി തടയാന്‍ പലയിടങ്ങളിലും പാര്‍ട്ടി പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സജ്ജമാക്കിയിരുന്നു.കുറച്ചു വര്‍ഷങ്ങളായി തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപണമുയര്‍ത്തുന്നുണ്ട്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ്ങ് മെഷിനുകള്‍ ബിജെപി അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് മെഷിനുകള്‍ക്ക് കാവലിരുന്നിരുന്നു.

ഇന്ത്യയില്‍ ബിജെപി വന്‍ വിജയം കൈവരിച്ച തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്തിയിരുന്നെന്ന് യുഎസ് ഹാക്കര്‍ സെയ്ദ് ഷൂജയുടെ വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു.

2014ല്‍ ബിജെപി കേവലഭൂരിപക്ഷം നേടിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം ഹാക്ക് ചെയ്തിരുന്നുവെന്നും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തെരഞ്ഞെടുപ്പുകളിലും തിരിമറി നടത്തിയെന്നും വാര്‍ത്താ സമ്മേളനത്തില്‍ സെയ്ദ് ഷൂജ വ്യക്തമാക്കി. ഒപ്പം ഇന്ത്യയിലെ വോട്ടിങ് യന്ത്രത്തില്‍ എങ്ങനെയാണ് കൃത്രിമത്യം നടത്തുന്നതെന്ന് ലൈവായി കാണിച്ചു നല്‍കുകയും ചെയ്തു.

തെരഞ്ഞെടുപ്പിലെ വോട്ടുയന്ത്ര തിരിമറിയെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിടാന്‍ ഉദ്ദേശിച്ചിരുന്ന ഘട്ടത്തിലാണ് ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് എന്ന മാധ്യമ പ്രവര്‍ത്തക വെടിയേറ്റു മരിച്ചതെന്നും അമേരിക്കന്‍ സൈബര്‍ വിദഗ്ധന്റെ വെളിപ്പെടുത്തല്‍. തിരിമറിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ പ്രമുഖനായൊരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകനോട് ഇവര്‍ പറഞ്ഞിരുന്നു.

ഈ തട്ടിപ്പ് അറിയാമായിരുന്നതു കൊണ്ടാണ് കേന്ദ്രമന്ത്രിയായി ദിവസങ്ങള്‍ക്കകം മഹാരാഷ്ട്രക്കാരനായ ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതെന്നും അന്വേഷണം നടത്തിയ എന്‍.ഐ.എ ഉദ്യോഗസ്ഥന്‍ തന്‍സില്‍ അഹ്മദ് എഫ്.ഐ.ആര്‍ സമര്‍പ്പിക്കുന്ന ഘട്ടമായപ്പോഴേക്ക് ആത്മഹത്യ ചെയ്തതെന്നും ഹാക്കര്‍ വെളിപ്പെടുത്തുന്നു.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ടെലികോം ഭീമനായ റിലയന്‍സ് ബി.ജെ.പിയെ സഹായിച്ചുവെന്നും അമേരിക്കന്‍ ഹാക്കറുടെ വെളിപ്പെടുത്തല്‍. വോട്ടുയന്ത്രം ഹാക്ക് ചെയ്യാനുള്ള തീവ്രത കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള സിഗ്‌നലുകള്‍ ലഭ്യമാക്കിയത് അവരാണ്. ഒമ്ബതിടത്ത് ഇതിന് സൗകര്യങ്ങള്‍ ഒരുക്കി. വോട്ടുയന്ത്രങ്ങളില്‍ തിരിമറി നടത്തുകയാണെന്ന് അതിലെ ജീവനക്കാര്‍ക്ക് അറിയാമായിരുന്നില്ല. കമ്ബ്യൂട്ടറില്‍ ഡാറ്റ എന്‍ട്രി നടത്തുന്നു എന്നാണ് അവര്‍ ധരിച്ചതെന്നും അദേഹം പറഞ്ഞു. ടെലികോം രംഗത്തെ അതികായരായ കമ്ബനിയുടെ സഹായത്തോടെ നടന്ന ക്രമക്കേടു വഴി കോണ്‍ഗ്രസിന് 201 സീറ്റെങ്കിലും നഷ്ടപ്പെട്ടെന്നും അദേഹം വെളിപ്പെടുത്തി. അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സയ്യിദ് ഷുജ, തനിക്കു നേരെ ഹൈദരാബാദില്‍വെച്ച് ആക്രമണം നടന്നുവെന്നും വെളിപ്പെടുത്തി. തന്റെ ടീമിലുള്ള ചിലര്‍ കൊല്ലപ്പെട്ടു. മുഖം മിക്കവാറും മറച്ചാണ് ഷുജ സ്‌ക്രീനില്‍ എത്തിയത്. ഇന്ത്യന്‍ ജേണലിസ്റ്റ്‌സ് അസോസിയേഷന്‍ (യൂറോപ്) സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ഷുജ വെളിപ്പെടുത്തല്‍ നടത്തിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (6 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (7 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (8 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (8 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (10 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (10 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (10 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (10 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends