Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യത; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ചാരസംഘടന

30 JANUARY 2019 06:22 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയെന്ന് അമേരിക്കന്‍ ചാരസംഘടന. മോദിയുടെ കാലത്തെ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സഹായകമായിഎന്നാണ് വിലയിരുത്തല്‍. മോഡിയുടെ നയങ്ങള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വര്‍ഗീയ അസ്വസ്ഥതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും. ഹിന്ദു ദേശീയവാദത്തിലൂന്നിയുളള പ്രചാരണം അണികള്‍ക്ക് പ്രചോദനം നല്‍കാന്‍ നേതാക്കള്‍ ഉപയോഗിക്കുന്നതായും. വര്‍ഗീയ കലാപം ഉണ്ടാക്കാനുളള സൂചനയായുമാണ് ഇതിനെ കാക്കുന്നത്.

ബിജെപി ഹിന്ദു ദേശീയത മേയ് മാസത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ വര്‍ഗ്ഗീയ കലാപത്തിന് സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ചാരസംഘടനയില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട്. നാഷണല്‍ ഇന്റലിജന്‍സിന്റെ ഡയറക്ടര്‍ ഡാന്‍ കോട്ട്സ് സെനറ്റ് സെലക്ട് കമ്മിറ്റിക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ത്യയിലെ വര്‍ഗ്ഗീയകലാപം ആഗോള ഭീഷണിയായിരിക്കുമെന്നും ഈ കത്തില്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ തലവന്മാരെല്ലാവരും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായി. സിഐഎ ഡയറക്ടര്‍ ജിന ഹാസ്പെല്‍, എഫ്ബിഐ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ റേയ്, പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മേധാവി റോബര്‍ട്ട് ആഷ്ലി എന്നിവരും കോട്ട്സിനൊപ്പമുണ്ടായിരുന്നു. മോദിയുടെ ഭരണകാലത്ത് ബിജെപിയുടെ നയങ്ങള്‍ ചില സംസ്ഥാനങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് ഇവരുടെ കണ്ടെത്തല്‍.

വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ സഹായകമായി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കുറഞ്ഞത് മെയ് വരെയെങ്കിലും മോശമായിരിക്കുമെന്നും കോട്ട്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മെയിലാണ് മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. 2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യയും പാകിസ്ഥാനും 2018ല്‍ ലംഘിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കാശ്മീര്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആക്രമണങ്ങളുമുണ്ടായി.

പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തീവ്രവാദ സംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണങ്ങള്‍ നടത്തുമെന്നും കോട്ട്സ് പറയുന്നു. പാകിസ്ഥാനെ ഇവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പറ്റിയ മണ്ണായാണ് കരുതുന്നതെന്നും അത് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കെതിരാണെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

മെയ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്നോടിയായി ഹിന്ദു ദേശീയവികാരങ്ങള്‍ കത്തിക്കാന്‍ മോദി ശ്രമിക്കുകയാണെങ്കില്‍ വര്‍ഗീയകലാപം നടക്കുമെന്ന് സെനറ്റിനു മുമ്പാകെ വെച്ച റിപ്പോര്‍ട്ടില്‍ കോട്ട്‌സ് പറഞ്ഞു. ആഗോളഭീഷണികള്‍ സംബന്ധിച്ചുള്ള വിവരണങ്ങളാണ് യുഎസ് ഇന്റലിജന്‍സ് മേധാവി ഈ റിപ്പോര്‍ട്ടില്‍ നടത്തിയിരിക്കുന്നത്. ഉത്തര കൊറിയയിലെ ആണവ നിരായുധീകരണം, സിറിയയിലെ ഐസിസ് പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ വിവരിക്കുന്ന കൂട്ടത്തിലാണ് കോട്ട്‌സ് ഇക്കാര്യവും പറഞ്ഞിരിക്കുന്നത്.

വര്‍ഗീയകലാപങ്ങളും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നത് ഇന്ത്യന്‍ മുസ്ലിങ്ങളെ പൊതുധാരയില്‍ നിന്നും അകറ്റുമെന്നും ഇത് പ്രശ്‌നം രൂക്ഷമാകുന്നതിന് കാരണമാകുമെന്നും കോട്ട്‌സിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് മാസം വരെയെങ്കിലും പാകിസ്താനുമായുള്ള ഇന്ത്യയുടെ ബന്ധം വഷളായിത്തന്നെ തുടരുമെന്നും കോട്ട്‌സ് പറയുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (3 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (3 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (3 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (4 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (4 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (4 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (5 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (5 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (7 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (7 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (7 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (7 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (7 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (7 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (8 hours ago)

Malayali Vartha Recommends