ഒപ്പം പഠിക്കുന്ന ആണ്‍കുട്ടികളോട് സൗഹൃദമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടികളെ തീപ്പൊള്ളിച്ചു; എന്നിട്ടും തീർന്നില്ല പെണ്‍കുട്ടികളെ മനുഷ്യവിസര്‍ജം കഴിപ്പിച്ച് അടങ്ങാത്ത ക്രൂരത

സഹപാഠികളായ ആണ്കുട്ടികൾക്കൊപ്പം സൗഹൃദം ഉണ്ടെന്നാരോപിച്ച് പെൺകുട്ടികളോട് ക്രൂരത. വീട്ടുകാര്‍ കൊടില്‍ ഉപയോഗിച്ച് നിരവധി തവണ പൊള്ളിച്ചതായി പെണ്‍കുട്ടികള്‍ പൊലീസിനെ അറിയിച്ചു. വീട്ടുകാരുടെ ക്രൂരത സഹിക്കാനാകാതെ നിരവധി തവണ നാടുവിട്ടിരുന്നു. അതിനൊക്കെ പിന്നാലെയാണ് ഇപ്പോൾ പെണ്‍കുട്ടികളെ ബന്ധുക്കള്‍ മനുഷ്യവിസര്‍ജം തീറ്റിച്ച സംഭവം പുറത്ത് വരുന്നത് .
യുപിയിലെ ഗോരഘ്പൂരിലാണ് കുട്ടികളോട് വീട്ടുകാര്‍ തന്നെ ക്രൂരത നടത്തിയത്. ഒപ്പം പഠിക്കുന്ന ആണ്‍കുട്ടികളോട് സൗഹൃദമുണ്ടെന്ന് ആരോപിച്ച് പെണ്‍കുട്ടികളെ തീപ്പൊള്ളല്‍ ഏല്‍പ്പിക്കുകയും ചെയ്തതായി ബാലാവകാശ കമ്മിഷന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























