വീടിനുള്ളിലേക്ക് തീപടര്‍ന്നതു കണ്ട ഗര്‍ഭിണിയായ അമ്മ നാലു മക്കളെ ബാല്‍ക്കണിയില്‍ നിന്നും റോഡില്‍ നിന്നവരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു, ഒടുവില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കവേ....

വീടിനുള്ളിലേക്ക് തീപടര്‍ന്നതു കണ്ട ഗര്‍ഭിണിയായ അമ്മ നാലു മക്കളെ ബാല്‍ക്കണിയില്‍ നിന്നും റോഡില്‍ നിന്നവരുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. സുരക്ഷിതരായി നാലു മക്കളെയും പുറത്തെത്തിച്ച ഗര്‍ഭിണിയായ 27 കാരി പുറത്തു കടക്കുന്നതിനു മുമ്പായി കെട്ടിടം ഇടിഞ്ഞ് വീണ് മരണമടഞ്ഞു. ഗാസിയാബാദിലാണ് സംഭവം നടന്നത്. എട്ടു മാസം ഗര്‍ഭിണിയായിരുന്ന ഫാത്തിമയ്ക്കാണ് ഈ ദുര്‍ഗതി. രണ്ടു മക്കള്‍ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. രണ്ടു മക്കള്‍ക്ക് നിസാര പരുക്കുകളെയുള്ളൂ.
കെട്ടിടത്തിന്റെ അടിനിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേക്കറിയില്‍ നിന്നായിരിക്കാം തീപിടിച്ചതെന്ന് പോലീസ് പറയുന്നു. രണ്ട് എല്‍.പി.ജി സിലിണ്ടറുകളും പൊട്ടിത്തെറിച്ചിരുന്നു. ഫാത്തിമയുടെ ഭര്‍ത്താവിന്റെതാണ് ഈ ബേക്കറി. കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഫാത്തിമയും മക്കളും കഴിഞ്ഞിരുന്നത്.
ഭര്‍ത്താവും സഹോദരങ്ങളും അടിനിലയിലെ ബേക്കറിയിലായിരുന്നു. കനത്ത പുക കാരണം ഫാത്തിമയുടെ അടുക്കലെത്താന്‍ കഴിഞ്ഞില്ലെന്നാണ് ഇവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha























