സുഹൃത്തിന്റെ വീട്ടിൽ പണിയ്‌ക്കെത്തിയപ്പോൾ മുതൽ കണ്ണിലുടക്കി... ഇഷ്ടപ്പെട്ടതോടെ നമ്പർ ഒപ്പിച്ച് പിന്നാലെ കൂടി; ശല്യം സഹിക്കാൻവയ്യാതായപ്പോൾ യുവതിയും കൂട്ടുകാരും ചേർന്ന് അറ്റകൈ പ്രയോഗം...

യുവതിയുടെ സഹൃത്തിന്റെ വീട്ടില്‍ തടിപ്പണിക്ക് എത്തിയപ്പോഴാണ് ഇയാള്‍ യുവതിയെ കാണുന്നത് പിന്നീട് കുട്ടിയുടെ നമ്ബര്‍ സംഘടിപ്പിക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയുമായിരുന്നു. വിളിക്കരുതെന്ന് പറഞ്ഞ് വിലക്കിയിട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നു. ഇതോടെയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. കേസില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൊലപാതക ശ്രമം അടക്കം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു.
യുവതിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്തിയത്. യുവാവിനെ തട്ടിക്കൊണ്ടു പോയതിന് 24കാരിയായ വനിതാ ടെക്കിയേയും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. സുഹൃത്തായ പെണ്‍കുട്ടിയെ സന്ദേശം അയച്ചും ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തതോടെയാണ് മരപ്പണിക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന പരാതി വന്നിരിക്കുന്നത്. സെക്കന്തരാബാദിലുള്ള ഒരു കോളജിന് സമീപത്തേക്ക് വരാന്‍ യുവതി ആവശ്യപ്പെടുകയായിരുന്നു. ഇത് കേട്ട് എത്തിയ യുവാവിനെ മര്‍ദ്ദിക്കുകയും പിന്നീട് ഒറ്റപ്പെട്ട സ്ഥലത്തേക്ക് ബൈക്കില്‍ എത്തിക്കുകയും വീണ്ടും മര്‍ദ്ദിക്കുകയായിരുന്നു. ഇവരില്‍ നിന്നും രക്ഷപെട്ട യുവാവ് സമീപത്തുള്ള ആശുപത്രിയില്‍ അഡ്മിറ്റാകുകയായിരുന്നു. ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്.ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാരാണ് പോലീസില് വിവരം അറിയിച്ചത്.
https://www.facebook.com/Malayalivartha























