പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് ധനസഹമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ രാജ്യം സുസ്ഥിര വികസന പാതയിലാണെന്ന് ധനസഹമന്ത്രി പീയുഷ് ഗോയല്‍. തന്റെ ബജറ്റ് പ്രസംഗത്തിന്റെ തുടക്കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. എന്‍ഡിഎ ഭരണത്തിന്‍ കീഴില്‍ രാജ്യം ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി വളര്‍ന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. പണപ്പെരുപ്പം കുറഞ്ഞ നിരക്കിലെത്തിയെന്നും 2022ല്‍ പുതിയ ഇന്ത്യ ലക്ഷ്യമാണ് മോദി സര്‍ക്കാര്‍ മുന്നോട്ട് വച്ചതെന്നും ഗോയല്‍ പറഞ്ഞു.
ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസകളോടെയാണ് ഗോയല്‍ തന്റെ ബജറ്റ് പ്രസംഗം ആരംഭിച്ചത്.
https://www.facebook.com/Malayalivartha























