Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കര്‍ഷകരെയും തൊഴിലാളികളെയും കയ്യിലെടുത്ത് മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രിയുടെ ചുമതലയുള്ള പിയൂഷ് ഗോയല്‍ അവതരിപ്പിച്ചു, അസംഘടിത തൊഴിലാളികള്‍ക്ക് മൂവായിരം രൂപ പെന്‍ഷന്‍, തൊഴിലുറപ്പുകാര്‍ക്ക് 60,000 കോടി

01 FEBRUARY 2019 01:06 PM IST
മലയാളി വാര്‍ത്ത

കര്‍ഷകരെയും തൊഴിലാളികളെയും കയ്യിലെടുത്ത് മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ധനമന്ത്രിയുടെ ചുമതലയുള്ള പിയൂഷ് ഗോയല്‍ അവതരിപ്പിച്ചു. പ്രധാന്‍മന്ത്രി കിസാന്‍ യോജനയ്ക്ക് 75, 000 കോടി വകയിരുത്തി. നടപ്പ് സാമ്പത്തിക വര്‍ഷം 20,000 കോടി നല്‍കും. 12 കോടി കര്‍ഷക കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും പശുക്കളെ വാങ്ങാനും വളര്‍ത്താനും വായ്പ നല്‍കും. കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് മൂന്ന് ശതമാനം ഇളവ്. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള കര്‍ഷകര്‍ക്കാണ് സഹായം ലഭിക്കുക. 2018 ഡിസംബര്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. 2022 ഓടോ കാര്‍ഷിക വരുമാനം ഇരട്ടിയാകുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ നല്‍കും. രണ്ടായിരം രൂപാ വീതം മൂന്ന് തവണയായി അക്കൗണ്ടിലെത്തും. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വായ്പ്പകള്‍ക്ക് 2 ശതമാനം പലിശ ഇളവ്. പ്രകൃതി ദുരന്തങ്ങളില്‍ വിള നശിച്ച കര്‍ഷകര്‍ക്ക് രണ്ട് ശതമാനം പലിശ ഇളവ്. ചെറുകിട കര്‍ഷകര്‍ക്കായി കിസാന്‍ സമ്മാന്‍ നിധി പദ്ധതി. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ പദ്ധതി. മാസം 15,000 രൂപ വരെ വരുമാനമുള്ളവര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ട് കോടി ജനങ്ങള്‍ക്ക് സൗജന്യ പാചക വാതകം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മാസം 3000 രൂപ പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതി. തൊഴിലാളി ബോണസ് ഇരട്ടിയാക്കി. ഇ.എസ്.ഐ ശമ്പള പരിധി 21,000 ആക്കി. അങ്കണവാടി ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 50 ശതമാനം കൂട്ടി. ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്തി. ഒരു കോടിയിലേറെ പുതിയ വീടുകള്‍ നിര്‍മിക്കും.

ദുര്‍ബല വിഭാഗങ്ങളെ കണ്ടെത്താന്‍ നീതി ആയോഗ് സര്‍വ്വേ നടത്തും. പശു സംരക്ഷണത്തിന് ദേശായ കാമധേനു ആയോഗ് പദ്ധതി. അര്‍ഹരാജ ചെറുകിട വ്യവസായികള്‍ക്ക് വായ്പ. വയോജനങ്ങള്‍ക്ക് ആയുഷ്മാന്‍ പദ്ധതിക്ക് മുറമേ മെഗാ പെന്‍ഷന്‍ യോജന. മാസം 100 രൂപാ അടച്ച് ചേരാം. ഒരു റാങ്ക് ഒരു പെന്‍ഷന്‍ 35,000 കോടി ചെലവഴിച്ചു. സൈനിക പെന്‍ഷന്‍ അലവന്‍സ് കൂട്ടി. റെയില്‍വേയ്ക്ക് 1.58 ലക്ഷം കോടി നീക്കിവെച്ചു. ആഗോളനിലവാരത്തിലേക്ക് റെയില്‍വേ വളര്‍ന്നു. ആളില്ലാ ലെവല്‍ ക്രോസുകള്‍ അവസാനിപ്പിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഡിജിറ്റലൈസ് ചെയ്യും. എല്ലാ ഗ്രാമങ്ങളും ഡിജിറ്റലാക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍. മൊബൈല്‍ ഡാറ്റാ ഉപയോഗം രാജ്യത്ത് വര്‍ദ്ധിച്ചെന്നും ലോകത്തില്‍ ഏറ്റവും കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് ഡാറ്റാ നല്‍കുന്ന രാജ്യം ഇന്ത്യയാണെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

ആദായനികുതി റിട്ടേണ്‍ ഓണ്‍ലൈനാക്കും. എല്ലാ വീട്ടിലും വൈദ്യുതി. സൈനികര്‍്കകായി 25,000 കോടി. ആദായനികുതി റിട്ടേണുകള്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍്പ്പാക്കും. ആദായനികുതി വരുമാനത്തില്‍ വര്‍ദ്ധന. പ്രത്യക്ഷനികുതി വരുമാനം ഇരട്ടിയായി. എല്ലാ നികുതി റിട്ടേണുകളും ഇലക്ട്രോണിക്ക് ആഖി. സുതാര്യമായതോടെയാണ് നികുതി വരുമാനം ഉയര്‍ന്നത്. 99.55 ശതമാനം നികുതി റിട്ടേണുകളും സര്‍ക്കാര്‍ അംഗീകരിച്ചു. ഗ്രാമീണ റോഡുകള്‍ക്ക് 19,000 കോടി. അങ്ങനെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനപ്രീയ പ്രഖ്യാപനങ്ങളുമായാണ് ധനകാര്യമന്ത്രാലയത്തിന്റെ ചുമതലയുള്ള പിയൂഷ് ഗോയല്‍ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. രണ്ടര മാസത്തെ കാലാവധിയാണ് ഇതിനുള്ളത്. പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ മറ്റൊരു ബജറ്റ് അവതരിപ്പിക്കും. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (6 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (6 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (6 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (6 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (6 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (6 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (6 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (6 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (6 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (6 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (6 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (6 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

Malayali Vartha Recommends