Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നോട്ട്​ നിരോധിച്ച വർഷത്തിലാണ്​ മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്​. അതിനാൽ നമുക്ക്​ ഒരു തവണ കൂടി നോട്ടു നിരോധിക്കാം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ പി. ചിദംബരം രംഗത്ത്

01 FEBRUARY 2019 02:53 PM IST
മലയാളി വാര്‍ത്ത

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ ധനമന്ത്രി പി. ചിദംബരം രംഗത്ത്. ഇക്കൊല്ലം നോട്ട് നിരോധനമാവാമെന്നും ഇത്തവണ നിരോധിക്കേണ്ടത് നൂറു രൂപ നോട്ടുകളാണെന്നും പി. ചിദംബരം പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വീറ്റര്‍ പേജിലൂടെയായിരുന്നു പ്രതികരണം. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ചിദംബരം ഇത്തരത്തിൽ പ്രസ്താവന നടത്തിയത് രാഷ്ട്രീയ ലക്‌ഷ്യം വച്ചാണെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലാണ് ചിദംബരത്തിന്റെ പ്രസ്ഥാവനയെന്നതും ശ്രദ്ധേയമാണ്.

നോട്ട്​ നിരോധിച്ച വർഷത്തിലാണ്​ മോദി സർക്കാറിനു കീഴിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വളർച്ച (8.2 ശതമാനം) രേഖപ്പെടുത്തിയത്​. അതിനാൽ നമുക്ക്​ ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ്​ രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്​.’ എന്ന് ചിദംബരം ട്വീറ്റ്​ ചെയ്​തു.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ചെപ്പടി വിദ്യകളാകും ഇത്തവണ ബജറ്റിലെന്ന് കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗ്ഗെയും ആരോപിച്ചു.

നോ​ട്ടു നി​രോ​ധ​ന​ത്തി​നു​ശേ​ഷം 2017-18ൽ ​രാ​ജ്യ​ത്തെ തൊ​ഴി​ലി​ല്ലാ​യ്​​മ 6.1 ശ​ത​മാ​ന​ത്തി​ലെ​ത്തി എന്നും ക​ഴി​ഞ്ഞ 45 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും രൂ​ക്ഷ​മാ​യ തൊ​ഴി​ലി​ല്ലാ​യ്​​മ​യാ​ണ്​ ഇതെന്നും മോ​ദി സ​ർ​ക്കാ​ർ പൂ​​ഴ്​​ത്തി​വെ​ച്ച ദേ​ശീ​യ സാ​മ്പ്​​ൾ സ​ർ​വേ ഓ​ർ​ഗ​നൈ​സേ​ഷന്റെ റി​പ്പോ​ർ​ട്ട്​ പുറത്തു വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടിന്​ സ്ഥിരീകരണമില്ലെന്നും ഓരോരോ മൂ​ന്നു മാ​സ​ത്തെ​യും സ്​​ഥി​തി വി​വ​രം കി​ട്ടാ​തെ തൊ​ഴി​ലു​ക​ളി​ലെ​യും തൊ​ഴി​ലി​ല്ലാ​യ്​​മ​യി​ലെ​യും മാ​റ്റം ക​ണ്ടു​പി​ടി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും​ നി​തി ​ആ​യോ​ഗ്​ ഉ​പാ​ധ്യ​ക്ഷ​ൻ രാ​ജീ​വ്​ കു​മാ​ർ ന്യാ​യീ​കരിച്ചിരുന്നു. നോട്ട്​ നിരോധിച്ച വർഷം തൊഴിലില്ലായ്​മ കൂടിയെങ്കിൽ എങ്ങനെ ഇന്ത്യക്ക്​ ആ വർഷം ഏഴ്​ ശതമാനം വളർച്ച നേടാൻ സാധിച്ചുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. നിതി ആയോഗ്​ ഉപാധ്യക്ഷന്റെ ഈ ചോദ്യം തന്നെയാണ്​ ഞങ്ങൾക്കും ചോദിക്കാനുള്ളതെന്ന്​ ചിദംബരം ട്വീറ്റ്​ ചെയ്​തു. 45 വർഷത്തെ ഉയർന്ന തൊഴിലില്ലായ്​മ അഭിമുഖീകരിക്കുന്ന രാജ്യം സാമ്പത്തികമായി ഏഴ്​ ശതമാനം വളർച്ചാ നരക്ക്​ രേഖപ്പെടുത്തുന്നത്​ എങ്ങനെയാണെന്നും ചിദംബരം ചോദിച്ചു.

2014 തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ റാലിയില്‍ വെച്ച് തനിക്ക് 56 ഇഞ്ച് നെഞ്ചളവുണ്ടെന്ന് അവകാശപ്പെട്ട നരേന്ദ്ര മോദിയെ പരിഹസിച്ച് പി.ചിദംബരം നേരത്തെയും രംഗത്ത് എത്തിയിരുന്നു. ‘ആര്‍ക്കാണ് 52 ഇഞ്ച് നെഞ്ചളവുള്ളത്. ഭഗവാന്‍ ഹനുമാന്‍ തന്റെ നെഞ്ച് വലിച്ചു തുറന്ന കഥ ഞാന്‍ രാമായണത്തില്‍ വായിച്ചിട്ടുണ്ട്, ഹനുമാന് പോലും 52 ഇഞ്ച് നെഞ്ചളവ് ഉണ്ടോയെന്ന് സംശയമാണ് എന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം. ബി.ജെ.പിയുടെ സുപ്രധാന നയങ്ങളായ ജി.എസ്.ടിയേയും നോട്ടുനിരോധനത്തേയും അദ്ദേഹം വിമര്‍ശിച്ചു. ഈ സര്‍ക്കാരിനെ എതിര്‍ക്കാന്‍ ചില കാരണങ്ങളുണ്ട്, നോട്ടു നിരോധനം പോലെ. എല്ലാ തെറ്റുകളും ചെയ്തത് ഒരാള്‍ തന്നെയാണ്. നോട്ടുനിരോധനം നടത്തിയത് ഒരാളാണ്, ജി.എസ്.ടിയും അങ്ങനെ തന്നെ അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ‘ഞാന്‍ പഠിച്ചത് ഒരു ക്രിസ്ത്യന്‍ സ്‌കൂളിലാണ്. എന്റെ ക്ലാസ് ലീഡര്‍ ഒരു മുസ് ലിം ആയിരുന്നു. മതപരമായ വ്യത്യാസങ്ങള്‍ ഞങ്ങള്‍ക്ക് ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. ഇന്ന് ഭൂരിപക്ഷം രാഷ്ട്രീയം ജനാധിപത്യത്തിന് എതിര് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് വേദന തോന്നുന്നു. ഭൂരിപക്ഷ രാഷ്ട്രീയം ഏകാധിപത്യത്തിലേക്ക് നയിക്കും ‘ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വന്‍അവകാശവാദങ്ങളുമായി മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ലോക്‌സഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയാണ് മന്ത്രി പീയുഷ് ഗോയല്‍ അവതരിപ്പിച്ചു തുടങ്ങിയത്. ഇടക്കാല ബജറ്റിന് പകരം വോട്ട് ഓണ്‍ അക്കൗണ്ടായി അവതരിപ്പിക്കണമെന്നും ബജറ്റ് ചോര്‍ന്നുവെന്നും ആരോപിച്ചാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്. ചോര്‍ന്ന ബജറ്റിന്റെ ഭാഗം കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (4 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (5 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends