Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്, തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്

01 FEBRUARY 2019 03:56 PM IST
മലയാളി വാര്‍ത്ത

തൊഴിലുറപ്പ് ഉള്‍പ്പെടെയുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളെ ലക്ഷ്യം വെച്ചാണ് എന്‍.ഡി.എ സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത്. തൊഴിലുറപ്പുകാര്‍ക്ക് അറുപതിനായിരം കോടിയാണ് മാറ്റിവെച്ചിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 55,000 കോടിയായിരുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതോടെയാണ് സര്‍ക്കാര്‍ കൂടുതല്‍ തുക വകയിരുത്തിയത്. അസംഘടിത തൊഴിലാളികള്‍ക്ക് വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ നല്‍കുന്ന പദ്ധതി 2005ല്‍ യു.പി.എ സര്‍ക്കാരാണ് കൊണ്ടുവന്നത്.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം, ജലസ്രോതസുകള്‍ വൃത്തിയാക്കി സംരക്ഷിക്കുക, ഇറിഗേഷന്‍ പദ്ധതികളില്‍ പങ്കാളികളാവുക, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള പദ്ധതികളിലെ ജോലി, നിര്‍മാണ മേഖല, ഭൂ വികസനം, ഡാം, ഇറിഗേഷന്‍ കനാല്‍, ചെക്ക് ഡാം, കുളങ്ങള്‍ എന്നിവിടങ്ങളിലെ ജോലിയാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുന്നത്. അങ്കണവാടി ജീവനക്കാരേയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മാസം 15,000 രൂപ വരെ വരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വലിയ പദ്ധതിയാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി 500 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. മാസം 100 രൂപാ വീതം നയാ പ്രധാന്‍മന്ത്രി ശ്രാം യോഗി മന്ധാന്‍ യോജനയില്‍ നിക്ഷേപിച്ചാല്‍ അറുപത് വയസ് പൂര്‍ത്തിയാകുമ്പോള്‍ പ്രതിമാസം മൂവായിരം രൂപ പെന്‍ഷന്‍ ലഭിക്കും. ലോകത്തെ ഏറ്റവും വലിയ പെന്‍ഷന്‍ പദ്ധതിയെന്നാണ് ധനമന്ത്രി തന്നെ ഇതിനെ വിശേഷിപ്പിച്ചത്. കോര്‍പ്പറേറ്റ് കമ്പനികള്‍ തിരിച്ചടയ്ക്കാനുള്ള വായ്പ്പകളില്‍ നിന്ന് മൂന്ന് ലക്ഷം കോടി തിരിച്ച് പിടിച്ചെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഫോണ്‍ബാങ്കിംഗ് സമ്പദായം സാര്‍വത്രികമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കിട്ടാക്കടം നല്‍കാനുള്ളവരുടെ പട്ടിക നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയായ ആയൂഷ്മാന്‍ പദ്ധതിയുടെ കീഴില്‍ പത്ത് ലക്ഷം നിര്‍ദ്ധനര്‍ ചികിത്സതേടിയെന്നും ധനമന്ത്രി അവകാശപ്പെട്ടു. ജന്‍ ഔഷധിയിലൂടെ മരുന്നുകള്‍ വിലകുറച്ച് നല്‍കി. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 14 എയിംസുകള്‍ പ്രഖ്യാപിച്ചു. താമസിക്കാതെ ഹരിയാനയില്‍ എയിംസ് ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം ഭരണം അവസാനിക്കാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ജനപ്രീയ ബജറ്റ് അവതരിപ്പിച്ചതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മേയില്‍ പുതിയ സര്‍ക്കാര്‍ വരുമ്പോള്‍ പുതിയ ബജറ്റായിരിക്കും അവതരിപ്പിക്കുക. അടുത്ത ഒന്‍പത് മാസത്തേക്കുള്ള ബജറ്റ് ആ സര്‍ക്കാരിയിരിക്കും അവതരിപ്പിക്കുക. അതിനാല്‍ ഈ ബജറ്റ്് പ്രഖ്യാപനങ്ങള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ളതാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ബജറ്റ് അവതരിക്കും മുമ്പ് പ്രധാനഭാഗങ്ങള്‍ ചോര്‍ന്നെന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു ചില പ്രഖ്യാപനങ്ങള്‍. പ്രത്യേകിച്ച് ആദായനികുതി പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തും എന്നത്. സര്‍ക്കാര്‍ തന്നെയാണ് ഈ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് മനീഷ് തിവാരി ആരോപിച്ചിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അദ്ദേഹം രാവിലെ തന്റെ ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു. നികുതി ഇളവ് പരിധി ഉയര്‍ത്തിയ പ്രഖ്യാപനം ധനമന്ത്രി നടത്തിയപ്പോള്‍ കോണ്‍ഗ്രസ് എം.പിമാര്‍ പാര്‍ലമെന്റില്‍ ബഹളം വയ്ക്കുകയും ചെയ്തു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (5 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (5 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (5 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (5 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (6 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (6 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (8 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (8 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (8 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (8 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (9 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (9 hours ago)

Malayali Vartha Recommends