ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

ഇന്ത്യന്‍ വ്യോമ സേനയുടെ യുദ്ധവിമാനം ബംഗളൂരുവില്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ മരിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. വ്യോമസേനയുടെ യുദ്ധ പരിശീലന വിമാനമായ മിറാഗ് 2000 ആണ് തകര്‍ന്നത്. ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് എയര്‍പോര്‍ട്ടിലെ റണ്‍വേയില്‍ ഇന്ന് രാവിലെ 10.30നാണ് സംഭവം.
അപകടമുണ്ടായ ഉടന്‍ വിമാനത്തിന്റെ രണ്ട് പൈലറ്റുമാരും പുറത്തേക്ക് ചാടുകയായിരുന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ തന്നെ വന്ന് പതിച്ചതാണ് മരണത്തിനിടയാക്കിയത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha
























