ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ബുദരോഗബാധിതനായ അദ്ദേഹത്തെ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്. കുറച്ചു ദിവസം അദ്ദേഹം എയിംസിലെ ചികിത്സയിലുണ്ടാകുമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് പരീക്കറിന് അര്‍ബുദരോഗബാധ സ്ഥിരീകരിച്ചത്. പിന്നീട് അമേരിക്കയില്‍ ചികിത്സ തേടിയ ശേഷം ഗോവയില്‍ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ ദിവസം നിയമസഭയില്‍ എത്തി ബജറ്റ് അവതരിപ്പിച്ചിരുന്നു. പിന്നാലെയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha
























