ബജറ്റ് ബിജെപിയുടെ പ്രകടന പത്രിക; ഇടക്കാല ബജറ്റിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി

കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റിനെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ബജറ്റ് ബിജെപിയുടെ പ്രകടന പത്രികയാണെന്ന് മമത പറഞ്ഞു. ഇത് വെറും പ്രഹസനമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല. പുതിയ സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്നും ഈ സര്‍ക്കാരിന്റെ കാലാവധി ഒരു മാസം കൂടി മാത്രമേ ഉള്ളുവെന്നും അവര്‍ പറഞ്ഞു. എങ്ങനെയാണ് ഈ സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ ഈ ബജറ്റ് നടപ്പാക്കുന്നതെന്നും അവര്‍ ചോദിച്ചു. ആര്‍ക്കും രാജ്യത്തെ നിലവിലെ സാന്പത്തിക സ്ഥിതിയെ സംബന്ധിച്ച് അറിയില്ലെന്നും മമത പറഞ്ഞു. ബിജെപി നുണ പറയുകയാണെന്നും അവര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























