ഹൈദരാബാദ് ഐഐടിയില്‍ കെട്ടിടത്തിനു മുകളില്‍നിന്നും വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ഹൈദരാബാദ് ഐഐടിയില്‍ വിദ്യാര്‍ഥി കെട്ടിടത്തിനു മുകളില്‍നിന്നും വീണു മരിച്ചു. ക്യാമ്പസിലെ ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്നാണ് വീണത്. സെക്കന്തരാബാദ് ബൊവനപ്പള്ളി സ്വദേശി എം. അനുരുധ്യ (21) ആണ് മരിച്ചത്. ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നു.
എയറോസ്‌പേസ് എന്‍ജിനീയറിംഗ് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗത്തിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു അനുരുധ്യ. പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha
























