വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കുമെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ.എ. ശെങ്കോട്ടയ്യന്‍. ഓരോ വിദ്യാര്‍ഥിയും രണ്ട് വൃക്ഷത്തൈകള്‍ പരിപാലിച്ചാല്‍ ഓരോ വിഷയത്തിലും രണ്ട് മാര്‍ക്ക് വീതം നല്‍കും. ഇത്തരത്തില്‍ ആറു വിഷയങ്ങളിലായി 12 മാര്‍ക്കാണ് ലഭിക്കുക.തമിഴ്‌നാട്ടില്‍ 50 ലക്ഷം വിദ്യാര്‍ഥികളാണുള്ളത്.
ഓരോ വര്‍ഷവും രണ്ടര കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. പദ്ധതിക്ക് അന്തിമരൂപം നല്‍കി അടുത്ത അധ്യായന വര്‍ഷം മുതല്‍ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha
























