സിമി നിരോധനം അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍....

സിമി നിരോധനം അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി കേന്ദ്ര സര്‍ക്കാര്‍. അഭ്യന്തര മന്ത്രാലയം ഇറക്കിയ റിപ്പോര്‍ട്ടിലാണ് സിമിക്കു മേലുണ്ടായിരുന്ന വിലക്ക് നീട്ടാന്‍ തീരുമാനിച്ചതായി അറിയിച്ചത്. സിമി പ്രവര്‍ത്തകര്‍ കുറ്റാരോപിതരായ 58ഓളം കേസുകള്‍ നിരത്തിയാണ് നിരോധം ആവശ്യമാണെന്ന് അഭ്യന്തര മന്ത്രാലയം വാദിക്കുന്നത്. രാജ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സിമി പ്രവര്‍ത്തകര്‍ ഇപ്പോഴും നടത്തുന്നുണ്ടെന്നും നിരോധനം പെട്ടെന്ന് നീക്കിയാല്‍ രാജ്യത്ത് വീണ്ടും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കേരളം, മധ്യപ്രദേശ്, ഡല്‍ഹി, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നിരോധനം നീട്ടുന്നത്. 1977ല്‍ രൂപീകൃതമായ സിമി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ആരോപിച്ച് 2001ലാണ് ആദ്യമായി നിരോധിക്കുന്നത്.
https://www.facebook.com/Malayalivartha
























