സിബിഐ തലപ്പത്തേക്ക് മൂന്നു പേര്‍ പരിഗണനയില്‍... ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും

സിബിഐ തലപ്പത്തേക്ക് മൂന്നു പേര്‍ പരിഗണനയില്‍ രജനീകാന്ത് മിശ്ര, എസ്. എസ്. ദേശ്വാള്‍, ജാവേദ് അഹമ്മദ് എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച് ഇന്ന് ചേരുന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചേര്‍ന്ന രണ്ടാമത്തെ യോഗവും തീരുമാനമാകാതെ പിരിഞ്ഞിരുന്നു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
കമ്മിറ്റിയിലെ മറ്റ് അംഗങ്ങളായ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ജനുവരി 24നും സമിതി യോഗം ചേര്‍ന്നിരുന്നു. ജാവേദ് അഹമ്മദിനെ ഡയറക്ടറായി നിയമിക്കണം എന്ന് കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഖാര്‍ഗെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം പ്രധാനമന്ത്രി തള്ളുകയായിരുന്നു. ലോക് വര്‍മയെ നീക്കിയതിനെത്തുടര്‍ന്ന് ജനുവരി പത്തു മുതല്‍ സിബിഐ തലവന്റെ പദവി ഒഴിഞ്ഞുകിടക്കുകയാണ്.
"
https://www.facebook.com/Malayalivartha
























