മഹാരാഷ്ട്രയിലുണ്ടായ നേരിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലുണ്ടായ നേരിയ ഭൂചലനത്തെ തുടര്‍ന്ന് ആളുകള്‍ ഭയന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റ രണ്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഘട്ടിലാണ് സംഭവം നടന്നത്.
റിക്ടര്‍ സ്‌കെയിലില്‍ മൂന്നു മുതല്‍ 4.1 വരെ രേഖപ്പെടുത്തിയ നിരവധി ചെറു കമ്പനങ്ങളാണ് വെള്ളിയാഴ്ച പാല്‍ഘട്ടിലുണ്ടായത്. കമ്പനമുണ്ടായതോടെ ഭയന്ന നാട്ടുകാര്‍ വീടുവിട്ട് ഇറങ്ങി ഓടുകയായിരുന്നു. അതിനിടെ വീണുപോയ രണ്ട് വയസുകാരിയാണ് തലക്ക് ഗുരുത പരിക്കേറ്റതിനെ തുടര്‍ന്ന് മരിച്ചത്.
"
https://www.facebook.com/Malayalivartha
























