ബസിൽ സ്ത്രീകളെ കാണുമ്പോൾ ഉണ്ടാകുന്ന കൈ തരിപ്പ് നിയന്ത്രിക്കാനാകില്ല... കോളേജ് വിദ്യാർത്ഥികൾ ഹരം; കഴിഞ്ഞ മൂന്ന് മാസമായി ബസില്‍ നിന്നും ഏഴ് പ്രാവശ്യം ലൈംഗിക അതിക്രമത്തിനിരയായ വിദ്യാര്‍ത്ഥിനി സഹികെട്ട് ഓടുന്ന ബസില്‍ നിന്നും ചാടി; സംഭവത്തിന് പിന്നില്‍...

ബസില്‍ സഞ്ചരിക്കവെ ശരീരത്തില്‍ പിടിച്ചുള്ള ശല്യം ചെയ്യല്‍ സഹിക്കവയ്യാതെ വന്നതോടെ 19കാരിയായ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി ഓടുന്ന ബസില്‍ നിന്നും ചാടി.റൂട്ടില്‍ സംഘം സ്ഥിരമായി യാത്ര ചെയ്യുകയും വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തുകയുമായിരുന്നു. ബസിലെ മറ്റ് സ്ത്രീ യാത്രക്കാരികളെയും ഇവര്‍ ശല്യപ്പെടുത്തിയിരുന്നെന്നും സഹോദരി പറയുന്നു. ഒരു പ്രാവശ്യം തന്നെ ശല്യം ചെയ്ത യുവാവിനെതിരെ വിദ്യാര്‍ത്ഥിനി ബസില്‍ വെച്ചു തന്നെ ബഹളം ഉണ്ടാക്കി.
തുടര്‍ന്ന് ഇയാളെ ബസില്‍ നിന്നും ഇറക്കി വിട്ടിരുന്നു. എന്നാല്‍ അടുത്ത ദിവസവും ഇയാള്‍ ഇതേബസില്‍ കയറി വിദ്യാര്‍ത്ഥിനിയെ ശല്യപ്പെടുത്തിയെന്നും സഹോദരി ട്വീറ്റ് ചെയ്തു. ശല്യം സഹിക്ക വയ്യാതായതോടെ യുവതി കോളേജില്‍ പോകുന്നത് വരെ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ കോളേജില്‍ പോകാന്‍ ആശ്രയിക്കുന്ന ബസ് റൂട്ടാണിത്. ഈ റൂട്ടിലാണ് ഇത്തരം ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഒരാള്‍ വിദ്യാര്‍ത്ഥിനിക്ക് അരികെ എത്തി നിങ്ങള്‍ ഏത് കോളേജിലാണ് പഠിക്കുന്നത് എന്ന് തനിക്കറിയാമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും ചാടിയത്. രാജ്യ തലസ്ഥാനത്താണ് സംഭവം. .
https://www.facebook.com/Malayalivartha
























