സാമ്പത്തിക തട്ടിപ്പ് കേസിൽ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്ക്ക് ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ റോബര്‍ട്ട് വദ്രയ്ക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചു . ഡല്‍ഹി കോടതിയുടേതാണ് ഉത്തരവ്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച എന്‍ഫോഴ്‌സ്‌മെന്റിന് മുമ്ബാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലണ്ടനില്‍ ഒരു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടാണ് റോബര്‍ട്ട് വദ്രയ്ക്ക് ഡല്‍ഹി കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തുന്ന അന്വേഷണത്തിനോട് സഹകരിക്കുമെന്ന് റോബര്‍ട്ട് വദ്ര കോടതിയില്‍ ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha
























