സാമ്പത്തിക തട്ടിപ്പുകേസ്; റോബര്‍ട്ട് വാദ്രയ്ക്ക് ഡല്‍ഹി പട്യാല കോടതിയുടെ ഇടക്കാല ജാമ്യം

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് ഇടക്കാല ജാമ്യം. ഡല്‍ഹി പട്യാല കോടതിയാണ് ഫെബ്രുവരി 16വരെ വാദ്രയ്‌ക്ക് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്ബാകെ ഫെബ്രുവരി ആറിന് ഹാജരാകാനും വാദ്രയോട് നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് റോബര്‍ട്ട് വാദ്ര കോടതിയെ സമീപിക്കുകയായിരുന്നു. ലണ്ടനിലെ വാദ്രയുടെ വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസ്. വസ്‌തു വാങ്ങിയതുമായി ബന്ധപ്പെട്ട് നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് വാദ്ര കോടതിയെ സമീപിച്ചത്.
1.9 മില്യണ്‍ പൗണ്ട് ചിലവഴിച്ചാണ് ബിസിനസ് പങ്കാളി മനോജ് അറോറയുടെ സഹായത്തോടെ വസ്‌തു വാങ്ങിയത്. മനോജ് അറോറയ്‌ക്കും ഒരു സാമ്ബത്തിക തട്ടിപ്പ് കേസില്‍ കോടതി ഇടക്കാല സംരക്ഷണം നല്‍കിയിരുന്നു. ഇതേ കേസിലാണ് ഇപ്പോള്‍ റോബര്‍ട്ട് വദ്രയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമാക്കിയാണ് എന്‍ഫോഴ്സ്‌മെന്റിന്റെ നടപടിയെന്നായിരുന്നു വാദ്ര മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദമാക്കിയത്. അതേസമയം, തനിക്കെതിരെയുളളത് വ്യാജ കേസാണെന്നാണ് വാദ്രയുടെ ആരോപണം. കള്ള കേസുകളാണ് തനിക്കെതിരെ എടുത്തിരിക്കുന്നതെന്ന് വാദ്ര പറഞ്ഞു.
https://www.facebook.com/Malayalivartha
























