സി.ബി.ഐയുടെ പുതിയ ഡയറക്‌ടറായി ഋഷികുമാര്‍ ശുക്ളയെ നിയമിച്ചു

വിവാദങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് സി.ബി.ഐയുടെ പുതിയ ഡയറക്‌ടറായി ഋഷികുമാര്‍ ശുക്ള നിയമിതനാകും. പ്രധാനമന്ത്രി അദ്ധ്യക്ഷനായ സമിതിയാണ് തീരുമാനമെടുത്തത്. മദ്ധ്യപ്രദേശ് മുന്‍ ഡി.ജി.പിയാണ് ഋഷികുമാര്‍ ശുക്ള.
ഗുജറാത്തില്‍ നിന്നുള്ളവരെ വേണ്ടെന്ന നിര്‍ദ്ദേശം വന്നതോടെ കഴിഞ്ഞതവണത്തെ യോഗത്തില്‍ പുതിയ മേധാവിയുടെ കാര്യത്തില്‍ തീരുമാനം ആയിരുന്നില്ല. സമിതിയില്‍ അംഗമായ മുതിര്‍ന്ന കോണ്‍ഗ്രസ് അംഗത്തിന്റേതായിരുന്നു നിര്‍ദ്ദേശം. പുതിയ സിബിഐ ഡയറക്ടറായി നിയമിതനാകുന്ന ഋഷികുമാര്‍ ശുക്‌ളയുടെ പേരിന് പക്ഷേ എതിര്‍പ്പുണ്ടായില്ല.
https://www.facebook.com/Malayalivartha
























