വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പുലിക്കുട്ടി; അനധികൃതമായി ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടി

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്റെ ബാഗില്‍ നിന്ന് പുലിക്കുട്ടിയെ പിടികൂടി. എയര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച പുള്ളിപ്പുലിക്കുട്ടിയെ പിടിച്ചെടുത്തത്.
തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്.അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി. ഇതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്. പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്യുകയും തമിഴ്‌നാട് വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha
























