കേന്ദ്ര പദ്ധതികള്‍ക്ക് മമത സര്‍ക്കാര്‍ തടയിടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. കേന്ദ്ര പദ്ധതികള്‍ക്ക് മമത സര്‍ക്കാര്‍ തടയിടുകയാണെന്ന് മോദി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിയായി കേന്ദ്രം അനുവദിച്ച 24 പദ്ധതികള്‍ക്ക് മമത തടയിട്ടു. തൊണ്ണൂറായിരം കോടി രൂപയുടെ പദ്ധതികളാണ് മമത തടയിട്ടതെന്നും മോദി ആരോപിച്ചു.
സംസ്ഥാനത്തിന്റെ വികസനത്തില്‍ സര്‍ക്കാരിന് ഗൗരവമില്ല. പല പദ്ധതികളും ആരംഭിച്ചിട്ടില്ലെന്നും മറ്റു ചില പദ്ധതികള്‍ വളരെ മന്ദഗതിയിലാണെന്നും മോദി കുറ്റപ്പെടുത്തി. പശ്ചിമബംഗാളിലെ ദുര്ഗാപുരില്നടന്ന പൊതു പരിപാടിയിലാണ് മോദി മമത സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha
























