Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹീറോയായ  അച്ഛന്റെ മുന്നില്‍ വച്ച് അമൃത കുഞ്ഞിനെ ലോകത്തിന് കാണിച്ചു!

03 FEBRUARY 2019 10:37 AM IST
മലയാളി വാര്‍ത്ത

തനിക്ക് ജീവിതത്തില്‍ കൂട്ടായി തന്റെ കുഞ്ഞ് എത്തിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞുകൊണ്ട് അമൃതവര്‍ഷിണി കുഞ്ഞിനെ ലോകത്തിന് മുന്നില്‍ കാട്ടി. ആ സന്തോഷക്കാഴ്ച കാണാന്‍ അവന്റെ പിതാവ് ഈ ലോകത്തില്ല എന്ന ദു:ഖസത്യം അപ്പോള്‍ പലരുടേയും ഉള്ളുലച്ചു.

ഇഷ്ടപ്പെട്ട പെണ്ണിനെ സ്വീകരിച്ചതിന്റെ പേരില്‍ പ്രണയിനെ ഈ ലോകത്തു നിന്നും ചില കാട്ടാളന്‍മാര്‍ മടക്കി അയച്ചു. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു പ്രണയിനെ അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരം കൊലപ്പെടുത്തിയത്.

ഉന്നത ജാതിയില്‍പെട്ട അമൃത ദളിത് യുവാവായ പ്രണയിനെ പ്രണയിച്ചതായിരുന്നു കുടുംബത്തെ ചൊടിപ്പിച്ചത്. വാട്‌സ്ആപ്പ് വഴിയാണ് അമൃതയും എഞ്ചിനീയറായിരുന്ന പി. പ്രണയ് കുമാറും പ്രണയിച്ചത്. അമൃതയുടെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രഹസ്യമായി വിവാഹം കഴിച്ചു. ഒരുമിച്ചു സന്തോഷപൂര്‍വം ജീവിക്കുന്നതിനിടെയാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

ഇപ്പോഴിതാ തങ്ങളെ സ്‌നേഹിച്ച...പിന്തുണച്ച സുമനസുകള്‍ക്കു മുന്നില്‍ തന്റെ പൈതലിനെ പരിചയപ്പെടുത്തുകയാണ് അമൃത. പ്രണയിന്റെ ചിത്രത്തിന് മുന്നില്‍ കുഞ്ഞിനൊപ്പം നില്‍ക്കുന്ന അമൃതയുടെ ചിത്രം കാഴ്ചക്കാരുടെ കണ്ണിനെ ഈറനണിയിക്കും. കുഞ്ഞിന്റെ എക്കാലത്തെയും ഹീറോ അച്ഛനായിരിക്കുമെന്നും ചിത്രത്തില്‍ കുറിച്ചിട്ടുണ്ട്. വിവാഹവാര്‍ഷിക ദിനത്തിലാണ് ചിത്രം അമൃത പങ്കുവച്ചിരിക്കുന്നത്.

മൂന്ന് മാസം ഗര്‍ഭിണിയായിരുന്ന അമൃതയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്ന് വരുമ്പോഴാണ് അക്രമി പുറകിലൂടെ വന്ന് പ്രണയിനെ വെട്ടിയത്. നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയ്ക്ക് സമീപമായിരുന്നു അക്രമം നടന്നത്. അമൃതയുടെ പിതാവ് ടി. മാരുതി റാവു ഒരു കോടി രൂപ നല്‍കി ബീഹാറില്‍ നിന്നിറക്കിയ ക്വട്ടേഷന്‍ സംഘമാണ് പ്രണയിനെ വെട്ടി കൊലപ്പെടുത്തിയത്. ഏകമകള്‍ താഴ്ന്ന ജാതിയിലുള്ള ഒരാളെ വിവാഹം ചെയ്തത് മാരുതി റാവുവിന് അംഗീകരിക്കാന്‍ സാധിച്ചിരുന്നില്ല. ഈ വൈരാഗ്യമാണ് പ്രണയിന്റെ കൊലയ്ക്ക് കാരണമായതെന്ന് പൊലീസ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (4 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (4 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (4 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (4 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (4 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (4 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (4 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (4 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (4 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (4 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (4 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (4 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (5 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (5 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (5 hours ago)

Malayali Vartha Recommends