ചെന്നൈ വിമാനത്താവളത്തില്‍ നിന്നും ബാഗിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു മാസം പ്രായമുള്ള പുലിക്കുട്ടിയെ... പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

തായ്ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരനാണ് പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ചത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് യാത്രക്കാരന്റെ ബാഗില്‍ നിന്നും പുലിക്കുട്ടിയെ കണ്ടെത്തി. ഒരു മാസം മാത്രം പ്രായമുള്ള പുലിക്കുട്ടിയെ ആണ് അധികൃതര്‍ പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പുലിക്കുട്ടിയെ ചെന്നൈ അരിജ്ഞര്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയിട്ടുണ്ട്. പുലിക്കുട്ടിയെ കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യലിനായി വനം വകുപ്പിന് കൈമാറി.
ബാഗില്‍ ഒളിപ്പിച്ച് അനധികൃതമായി കടത്താന്‍ ശ്രമിക്കുകയായിരുന്നു. അപ്പോഴാണ് പിടിവീണത്. ചെന്നൈ എയര്‍ ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് പുലിക്കുട്ടിയെ പിടികൂടിയത്. അവശ നിലയിലായിരുന്ന പുലിക്കുട്ടിക്ക് വിമാനത്താവള അധികൃതര്‍ പാല്‍ നല്‍കി.
https://www.facebook.com/Malayalivartha
























