രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്ക് ഒറ്റ നിലപാടെയുള്ളു; അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവര്‍ത്തിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വീണ്ടും രംഗത്ത്. രാമക്ഷേത്ര നിര്‍മാണത്തില്‍ ബിജെപിക്ക് ഒറ്റ നിലപാടെയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അയോധ്യയിലെ തര്‍ക്കരഹിത ഭൂമി രാമജന്മഭൂമി ന്യാസിന് നല്‍കണമെന്നും ഇക്കാര്യത്തില്‍ കോടതിയില്‍നിന്ന് എത്രയും വേഗം തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അമിത് ഷാ പറഞ്ഞു.
https://www.facebook.com/Malayalivartha
























