ഭാവിയെ കുറിച്ചുള്ള എന്റെ മതിപ്പിന്റെ അടിസ്ഥാനത്തിൽ എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നു... ഹൈദരാബാദില്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്

ഹൈദരാബാദില്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ തെളിവുകൾ പുറത്ത് . കഴിഞ്ഞ ഒരാഴ്ചയായി അനിരുധ്യയുടെ സന്ദേശങ്ങളിലെല്ലാം ജീവനൊടുക്കുന്നതിനെ കുറിച്ചുള്ളതായിരുന്നുവെന്ന് പോലീസ് പറയുന്നു. ഏതാനും ദിവങ്ങള്‍ക്കുള്ളില്‍ ഒരു മനഃശാസ്ത്രജ്ഞനെ അനിരുധ്യ കണ്ടിരുന്നുവെന്നും പോലീസിന് വ്യക്തമായി. ഹൈദരാബാദില്‍ ഐഐടി വിദ്യാര്‍ത്ഥി ഹോസ്റ്റലിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു.
മരണകാരണം അന്വേഷിച്ചെത്തിയ പോലീസ് വിദ്യാര്‍ത്ഥിയുടെ ഇ മെയില്‍ സന്ദേശം കണ്ട് ശരിക്കും ഞെട്ടി. സെക്കന്ദരാബാദ് സ്വദേശി അനിരുധ്യ ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീണതാണ് എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ അനിരുധ്യന്റെ ഫോണ്‍ പരിശോധിച്ച പോലീസ് മരണകാരണം അറിഞ്ഞ് ഞെട്ടി. 'ജീവിക്കാന്‍ ഒട്ടും താല്‍പര്യം തോന്നുന്നില്ല...
എന്റെ ജീവിതം അവസാനിപ്പാക്കാനുള്ള തീരുമാനം തികച്ചും യുക്തിപരമാണ്. ഭാവിയെ കുറിച്ചുള്ള എന്റെ മതിപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം' എന്നായിരുന്നു അനിരുധ്യ ഒരു സുഹൃത്തിന് അയച്ച ഇ മെയിലില്‍ വ്യക്തമാക്കിയിരുന്നത്.
https://www.facebook.com/Malayalivartha
























