Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

മോദിക്ക് ഭീക്ഷണിയായി മൂന്ന് സ്ത്രീകൾ; വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കി മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയും

03 FEBRUARY 2019 05:23 PM IST
മലയാളി വാര്‍ത്ത

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പേടിസ്വപ്നം മൂന്നു സ്ത്രീകൾ. മമത ബാനര്‍ജിയും മായാവതിയും പ്രിയങ്ക ഗാന്ധിയുമാണ് മോദിയെയും ബിജെപിയെയും പ്രതിരോധത്തിലാക്കുന്ന ആ ത്രിമൂർത്തികൾ എന്ന് റിപ്പോര്‍ട്ട്. മമതയും മായാവതിയും മാത്രമായിരുന്നു നേരെത്തെ മോദിയുടെ എതിരാളിയെങ്കിൽ കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രിയങ്ക എത്തിയതോടെ മോദിയുടെയും ബിജെപിയുടെയും ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. ശക്തരായ ഈ മൂന്ന് സ്ത്രീകളെ പ്രതിരോധിക്കാന്‍ പ്രത്യേക വഴികളാണ് ബിജെപി തേടാനാരംഭിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോദിക്കും ബിജെപിക്കും ഏറ്റവും അധികം ഭീഷണി ഉയര്‍ത്തുന്നത് ഈ മൂന്ന് വനിതാ നേതാക്കന്മാരായിരിക്കുമെന്നാണ് കണക്കുകൂട്ടൽ.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലയുടെ പങ്ക് പാര്‍ട്ടി ജനുവരിയില്‍ പ്രിയങ്കയെ ഏല്‍പ്പിച്ചതാണ് മോദിക്ക് പുതിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക എത്തുമെന്നാണ് കണക്കാക്കപ്പെടുന്നുണ്ട്. അതേസമയം പ്രിയങ്കയുടെ കന്നിയങ്കം മോദിക്കെതിരെ വാരണാസിയില്‍ നിന്ന് വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യമുയര്‍ത്തിയിരുന്നു.

വാരണാസിയിലെ പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് മുന്നേറ്റത്തിന് സഹായിക്കുമെന്നും പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ പ്രിയങ്ക ഗാന്ധിയെ ചിക്കമംഗ്ലൂരില്‍ മത്സരിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തിയിരിക്കുകയാണ് ചിക്കമംഗ്ലൂര്‍ ,ഉടുപ്പി കോണ്‍ഗ്രസ് കമ്മിറ്റി. ഇന്ദിരാ ഗാന്ധിയുടെ രണ്ടാം വരവിന് വേദിയൊരുക്കിയ മണ്ഡലമാണ് ചിക്കമംഗ്ലൂര്‍. 41 വര്‍ഷം മുന്‍പാണ് ഇന്ദിര ഇവിടെ മത്സരിച്ചത്. മുന്‍ കേന്ദ്രമന്ത്രിയായ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് അന്തരിച്ച പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ ആവശ്യം ഉന്നയിച്ചതെന്നതും ശ്രദ്ധേയമാണ്.

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായ വേളയില്‍ പോലും മോദി ഇത്രയും സമ്മര്‍ദം അനുഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ ഭൂരിഭാഗം മാധ്യമങ്ങളും വന്‍ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രിയങ്കയ്ക്ക് രാജ്യമെമ്പാട് നിന്നും ലഭിച്ച്‌ കൊണ്ടിരിക്കുന്ന കടുത്ത ജനപിന്തുണയും ബിജെപിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. രാഹുലിനേക്കാള്‍ പ്രസംഗ പാടവമുള്ള പ്രിയങ്കയ്ക്ക് വോട്ടര്‍മാരെ വന്‍ തോതില്‍ സ്വാധീനിക്കാന്‍ സാധിക്കുന്നത് തങ്ങള്‍ക്ക് തിരിച്ചടിയേകുമെന്നും ബിജെപി ഭയക്കുന്നുണ്ട്.

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവുമായ മമതാ ബാനര്‍ജി നേരത്തെ തന്നെ മോദിക്കും ബിജെപിക്കും കടുത്ത ഭീഷണിയാണ് സൃഷ്ടിച്ച്‌ കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയും മോദിക്ക് ഭീഷണിയായി മാറിയിട്ട് കാലം കുറെ ആയി. മോദിയുടെ ഗവണ്‍മെന്റിനെ നയിക്കുന്ന എന്‍ഡിഎക്ക് കടുത്ത ഭീഷണിയാണ് ബിജെപിയുടെ ഹൃദയഭൂമികളില്‍ മായാവതി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

എന്‍ഡിഎയിലുള്ളതിനേക്കാള്‍ കൂടുതല്‍ ശക്തരായ വനിതാനേതാക്കന്മാര്‍ പ്രതിപക്ഷത്തുള്ളത് മോദിക്ക് കടുത്ത തലവേദനയാണുണ്ടാക്കുന്നതെന്നാണ് ബിജെപിയില്‍ നിന്നും രാജി വച്ച നേതാവും മുന്‍ ധനകാര്യ മന്ത്രിയുമായി യശ്വന്ത് സിന്‍ഹ വ്യക്തമാക്കിയത്. ഈ വനിതാ നേതാക്കന്മാര്‍ക്ക് വനിതാ വോട്ടര്‍മാരെ വന്‍ തോതില്‍ സ്വാധീനിച്ച്‌ ബിജെപിക്ക് തിരിച്ചടിയേകാന്‍ സാധിക്കുമെന്നും സിന്‍ഹ പറഞ്ഞു. ബിജെപിക്ക് മൂന്ന് പ്രധാനപ്പെട്ട ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയുണ്ടായതിനാല്‍ കടുത്ത ആശങ്കയാനുള്ളത്.

തങ്ങളുടെ കടുത്ത എതിരാളികളായ സമാജ് വാദി പാര്‍ട്ടിയുമായി ഒത്ത് തീര്‍പ്പിലെത്താനും ബിജെപിക്കെതിരെയുള്ള സഖ്യത്തിന് അടിത്തറയിടാനും കഴിഞ്ഞ മാസം മായാവതിയുടെ ബിഎസ്‌പിക്ക് സാധിച്ചത് ബിജെപിക്ക് കടുത്ത തിരിച്ചടി യുണ്ടാക്കുന്നുണ്ട്. ദളിതരെയും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെയും ബിജെപിക്ക് എതിരായി അണിനിരത്താന്‍ ഈ സഖ്യത്തിലൂടെ സാധിക്കുന്നത് മോദി സര്‍ക്കാരിന് കടുത്ത ഭീഷണിയാണുയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മമതാ ബാനര്‍ജി കൊല്‍ക്കത്തയില്‍ ഒരു ബിജെപി വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു. അതില്‍ ആയിരക്കണക്കിന് പേര്‍ ആവേശത്തോടെ അണിനിരന്നത് ബിജെപിയുടെയും മോദിയുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (6 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (7 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (7 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (7 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (8 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (8 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (10 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (10 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (10 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (11 hours ago)

Malayali Vartha Recommends