സാഹചര്യങ്ങളെ നേരിട്ടവന് എന്ന പേരിലാവും ജനങ്ങള്‍ എന്നെ ഓര്‍മിക്കുക, അല്ലാതെ എരിതീയില്‍ എണ്ണയൊഴിച്ചവന് എന്നാകില്ല; തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ

തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉത്തരവാദിയെന്ന് അഴിമതി വിരുദ്ധ സാമൂഹ്യ പ്രവര്ത്തകന് അണ്ണാ ഹസാരെ. അനിശ്ചിത കാല നിരാഹാരം തുടരുന്ന ഹസാരെ മാധ്യമങ്ങളോടു സംസാരിക്കവെയാണ് മോദിക്കെതിരേ നിലപാടെടുത്തത്.
സാഹചര്യങ്ങളെ നേരിട്ടവന് എന്ന പേരിലാവും ജനങ്ങള്‍ എന്നെ ഓര്‍മിക്കുക, അല്ലാതെ എരിതീയില്‍ എണ്ണയൊഴിച്ചവന് എന്നാകില്ല. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും അതിന് ഉത്തരവാദി- വാര്‍ത്താ ഏജന്‍സിയോട് ഹസാരെ പറഞ്ഞു. ജന്‍ ആന്ദോളന് സത്യാഗ്രഹ എന്ന പേരില്‍ കഴിഞ്ഞ മാസം 30-നാണ് അണ്ണാ ഹസാരെ നിരാഹാരം ആരംഭിച്ചത്. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ ആവശ്യം.
https://www.facebook.com/Malayalivartha
























