ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി

വന്‍ പ്രഖ്യാപനവുമായി കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ രാജ്യത്തെ എല്ലാ കര്‍ഷകരുടെയും കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പട്‍നയില്‍ നടത്തിയ കോണ്‍ഗ്രസ് റാലിയില്‍ രാഹുല്‍ പ്രഖ്യാപിച്ചു. രാജ്യത്ത് എല്ലാവര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വാഗ്‌ദാനവുമായി രാഹുല്‍ രംഗത്തെത്തിയത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‍ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് സമയത്തു പരീക്ഷിച്ച് വിജയിച്ച ഫോര്‍മുലയാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളി രാഹുല്‍ സ്വന്തം വാഗ്ദാനം പാലിച്ചിരുന്നു. ഇതേ വാഗ്ദാനം രാജ്യമൊട്ടുക്കും നടപ്പാക്കുമെന്നാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. അതേസമയം സഖ്യകക്ഷി നേതാക്കളായ തേജസ്വി യാദവിനും ശരദ് യാദവിനുമൊപ്പം വേദി പങ്കിട്ട രാഹുല്‍ ഇരുവരെയും പ്രശംസിച്ചു.
അടുത്ത പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുല്‍ ഗാന്ധിക്ക് ഉണ്ടെന്നും മറ്റു പാര്‍ട്ടികളെയെല്ലാം ഒന്നിച്ച് കൊണ്ടു പോകാന്‍ കോണ്‍ഗ്രസിന് കഴിയണമെന്നും തേജസ്വി യാദവ് പറഞ്ഞു.
https://www.facebook.com/Malayalivartha
























