Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

നരേന്ദ്ര മോദിക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി... കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും വെല്ലുവിളിച്ചുകൊണ്ടാണ് മമത ബാനജി ഇന്നലെ രാത്രി ധര്‍ണ തുടങ്ങിവച്ചത്

04 FEBRUARY 2019 10:14 AM IST
മലയാളി വാര്‍ത്ത

ഇന്നലെ നടന്ന നാടകീയ സംഭവങ്ങള്‍ക്കു ശേഷം നരേന്ദ്ര മോദിക്കെതിരെ തുറന്ന പോരിന് തയ്യാറെടുത്തിരിക്കുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രസര്‍ക്കാരിനെയും സിബിഐയെയും വെല്ലുവിളിച്ചുകൊണ്ടാണ് മമത ബാനജി ഇന്നലെ രാത്രി ധര്‍ണ തുടങ്ങിവച്ചത്. കേന്ദ്രം സംസ്ഥാനത്തിന്റെ അധികാരങ്ങളിലേക്ക് കടന്നുകയറുന്നത് അവസാനിപ്പിക്കും വരെ ധര്‍ണ തുടരുമെന്നാണ് മമത ബാനര്‍ജി യുടെ പ്രഖ്യാപനം.
കൊല്‍ക്കത്ത പൊലീസ് കമ്മിഷണറെ ചോദ്യംചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാള്‍ പൊലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെയായിരുന്നു മമതയുടെ ധര്‍ണ തുടങ്ങിയത്. രാത്രി കസ്റ്റഡിയിലെടുത്ത സിബിഐ ഉദ്യോഗസ്ഥരെ പുലര്‍ച്ചെ വിട്ടയച്ചെങ്കിലും കേന്ദ്ര സംസ്ഥാന ഏറ്റുമുട്ടലിലേക്കും ഗുരുതര ഭരണ പ്രതിസന്ധിയിലേക്കും കാര്യങ്ങള്‍ നീങ്ങിയെങ്കിലും കട്ടക്കു തന്നെ നില്‍ക്കുകയാണ് മമത. പ്രവര്‍ത്തനാനുമതിയില്ലാത്ത ബംഗാളില്‍ സിബിഐ നടപടിക്കൊരുങ്ങിയതാണ് ബംഗാള്‍ സര്‍ക്കാരിനെ ചൊടിപ്പിച്ചതും. എന്നാല്‍ മമത സര്‍ക്കാരിന്റെ നടപടിക്കെതിരെ സിബിഐ ഇന്ന് സുപ്രീം കോടതിയെ സമീപിക്കും. ബംഗാള്‍ സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാകും സിബിഐ കോടതിയിലെത്തുക. സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സിബിഐയുടെ നടപടികളില്‍ ഇടപെടാന്‍ അവകാശമില്ലെന്നും കോടതിയില്‍ ഉന്നയിക്കും. അതേസമയം സിബിഐ പുതിയ മേധാവി വി.കെ ശുക്ല ഇന്ന് ചുമതലയേല്‍ക്കും. എന്നാല്‍ ഇതെല്ലാം മോദിയുടെ തന്ത്രങ്ങളാണെന്നാരോപിച്ച് അതിനെ ശക്തമായി എതിര്‍ക്കാന്‍ തന്നെയാണ് മമതയും തയ്യാറെടുത്തിരിക്കുന്നത്.

അത്യന്തം നാടകീയ രംഗങ്ങളാണ് ഇന്നലെ കൊല്‍ക്കത്തയില്‍ അരങ്ങേറിയത. തന്റെ സേനയിലെ ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തന്നെ നേരിട്ട് തെരുവില്‍ ഇറങ്ങുകയായിരുന്നു. ഇത്തരത്തിലൊരു അസാധാരണ സംഭവം രാഷ്ട്രീയരംഗത്ത് വലിയ അമ്പരപ്പുളവാക്കി. കേന്ദ്ര സര്‍ക്കാരും മമത സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ വരും മണിക്കൂറില്‍ കൂടുതല്‍ രൂക്ഷമായേക്കും എന്ന കണക്കു കൂട്ടലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

വൈകിട്ട് ആറു മണിയോടെ സി.ബി.ഐ സംഘം കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാറിന്റെ വസതിക്കുമുമ്പില്‍ എത്തിയതോടെയാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. റോസ്‌വാലി, ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കമ്മീഷണറെ ചോദ്യം ചെയ്യാനും വസതിയില്‍ പരിശോധന നടത്താനും എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. വസതിക്ക് മുന്നിലെത്തിയ അഞ്ച് സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് സമീപത്തെ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. സി.ബി.ഐ സംഘത്തെ അറസ്റ്റ് ചെയ്തുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാമായിരുന്നുവെങ്കിലും വിട്ടയക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പിന്നീട് അറിയിച്ചു. സി.ബി.ഐ സംഘം എത്തിയ ഉടന്‍ മമതാ ബാനര്‍ജിയും സംസ്ഥാന ഡി.ജി.പിയും കമ്മീഷണറുടെ വസതിയില്‍ എത്തി. തുടര്‍ന്ന് സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവയുടെ വസതി പൊലീസ് വളഞ്ഞു. പങ്കജ് ശ്രീവാസ്തവക്ക് സംരക്ഷണമൊരുക്കാന്‍ കേന്ദ്രസേനയെത്തി.

ഇതേസമയം കമ്മീഷണറുടെ വസതിക്ക് പുറത്ത് മാധ്യമങ്ങളെ കണ്ട മമത ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചു. തന്റെ പൊലീസ് സേനയെ എന്തുവില കൊടുത്തും സംരക്ഷിക്കുമെന്ന് വ്യക്തമാക്കിയ മമത കൊല്‍ക്കത്തയിലെ മെട്രോ ചാനലില്‍ സത്യാഗ്രഹം ആരംഭിച്ചു. അതിനിടെ മമത സര്‍ക്കാര്‍ നീക്കങ്ങളെ മറികടക്കുവാന്‍ സി.ബി.ഐയും തന്ത്രങ്ങള്‍ മെനഞ്ഞു. ഇങ്ങനെ സി.ബി.ഐയും ബംഗാള്‍ പൊലീസും തമ്മിലുള്ള ബലാബലത്തിനാണ് കൊല്‍ക്കത്ത സാക്ഷ്യം വഹിച്ചത്.

സിബിഐ റെയ്ഡിനെത്തിയതില്‍ പ്രതിഷേധിച്ച് സത്യഗ്രഹം നടത്തുന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്കു പിന്തുണയുമായി പ്രതിപക്ഷനേതാക്കളും രംഗത്തെത്തിയിരുന്നു. രാഹുല്‍ഗാന്ധിയും അഖിലേഷ് യാദവും മായാവതിയും മമതയ്ക്കു പിന്തുണ പ്രഖ്യാപിച്ചു. കേജ്്രിവാളും ഒമര്‍ അബ്ദുല്ലയും എം.കെ സ്റ്റാലിനും മമതയെ വിളിച്ച് പിന്തുണ അറിയിക്കുകയും ചെയ്തു. മമതയ്ക്ക് പിന്തുണ തേടി ചന്ദ്രബാബു നായിഡു പ്രതിപക്ഷനേതാക്കളുമായി സംസാരിച്ചിരുന്നു. മുന്‍പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡയും മമതയുമായി ആശയവിനിമയം നടത്തി. ഇവരുടെ കൂടി പിന്തുണ ലഭിച്ച സാഹചര്യത്തില്‍ മോദിക്കെതിരെ കട്ടക്ക് പൊരുതാനാന്‍ തന്നെയാണ് മമതയുടെ തീരുമാനം.

ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് കൊല്‍ക്കത്ത പൊലീസ് കമ്മിഷണറുടെ വീട്ടില്‍ സിബിഐ റെയ്ഡ് ചെയ്യാനെത്തിയത്. തുടര്‍ന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (7 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (9 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (11 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends