Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

കർഷകർക്ക് ദിവസം 17 രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു; എന്നാൽ അനിൽ അംബാനി,മല്ല്യ, നീരവ് മോദി,മെഹുൽചോസ്കി തുടങ്ങിയവർക്ക് കോടികൾ നൽകുകയാണ്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആഞ്ഞടിച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി

04 FEBRUARY 2019 11:41 AM IST
മലയാളി വാര്‍ത്ത

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ ആഞ്ഞടിച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്ത്. അ​നി​ൽ അംബാ​നി​ക്ക് 30,000 കോ​ടി രൂ​പ ന​ൽ​കി​യമോദി പാ​വ​പ്പെ​ട്ട ക​ർ​ഷ​ക​ർ​ക്ക് ദി​വ​സം 17 രൂ​പ​ മാ​ത്ര​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെന്ന് രാ​ഹു​ൽ ഗാ​ന്ധി വിമർശിച്ചു.പാറ്റ്നയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ മു​ഴു​വ​ൻ ക​ർ​ഷ​ക​രു​ടെ​യും ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​മെന്നും രാ​ഹു​ൽ ഗാ​ന്ധി പറഞ്ഞു.

ചെറുകിട കർഷകർക്ക് പ്രതിവർഷം 6000 രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ടെത്തിക്കുന്ന പദ്ധതി ഇടക്കാല ബഡ്‌ജറ്റിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർഷകരെ കൈയിലെടുക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം. എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാഗ്ദാനം രാഹുൽ ആവർത്തിച്ചു. ബീഹാറിലെയും രാജ്യത്തെയും കർഷകരെ മോദി അപമാനിച്ചു. കർഷകരെ അപമാനിച്ചാൽ അവർ മറുപടി നൽകും. ബി.ജെ.പിയെയല്ല, കോൺഗ്രസിനെ വേണമെന്നാണ് കർഷകർ പറയുന്നത്. കർഷകർക്ക് ദിവസം 17 രൂപ നൽകുമെന്ന് മോദി പ്രഖ്യാപിച്ചു. എന്നാൽ അനിൽ അംബാനി,മല്ല്യ, നീരവ് മോദി,മെഹുൽചോസ്കി തുടങ്ങിയവർക്ക് കോടികൾ നൽകുകയാണ്. എല്ലാവർക്കും 15 ലക്ഷം നൽകുമെന്ന് മോദി വാഗ്ദാനം നൽകി. ആർക്കെങ്കിലും അത് ലഭിച്ചിട്ടുണ്ടോ? ബീഹാറിലെ യുവാക്കൾ ജോലിക്കായി രാജ്യം മുഴുവൻ അലയുന്നു. മോദിയുടെ ഗുജറാത്തിലെത്തിയപ്പോൾ ചവിട്ടി പുറത്താക്കിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഓഹരിവാങ്ങാൻ ആളില്ലാത്തതിനാൽ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ കമ്പനി നിയമട്രൈബ്യുണലിനെയാണ് ആർകോം സമീപിച്ചത്. കമ്പനിയുടെ സ്പെക്ട്രം വാങ്ങുന്നതിൽനിന്ന് റിലയൻസ് ജിയോ പിന്മാറിയ സാഹചര്യത്തിലാണ് നീക്കം. നാല്പത്തിയാറായിരം കോടിരൂപയുടെ കടമാണ് നിലവിൽ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് ഉള്ളത്. 2017 ജൂൺ മുതലുള്ള കണക്ക് പ്രകാരം കടബാധ്യത ഉയരുന്നതല്ലാതെ യാതൊരു മാറ്റവും സംഭവിക്കുന്നില്ല. മുകേഷ് അംബാനിയുടെ ജിയോക്ക് സ്പെക്ട്രം വിറ്റ് ആയിരം കോടിയും, സ്വത്തുക്കളും ഓഹരിയും വിറ്റ് ഇരുപത്തിഅയ്യായിരം കോടിയും വീട്ടാമെന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. എന്നാൽ, ഇതൊന്നും നടക്കില്ലെന്ന സാഹചര്യത്തിലാണ് കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇത് സംബന്ധിച്ച് ആദ്യം അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, ദേശീയ കമ്പനി നിയമട്രൈബ്യുണലിന് മുൻപിൽ ഇക്കാര്യം ആവശ്യപ്പെട്ടകാര്യം റിലയൻസ് കമ്മ്യൂണിക്കേഷൻതന്നെ വാർത്താകുറിപ്പിൽ വ്യക്ത്മാക്കുകയായിരുന്നു. സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍, ആര്‍.കോമിനെതിരെ ട്രൈബ്യുണലിൽ കേസ് ഫയല്‍ ചെയ്തിരുന്നു. നടപടികളിൽനിന്ന് ഒഴിവാക്കുന്നതിനായി കമ്പനിക്ക് ട്രൈബ്യുണൽ പിന്നീട് സമയം നൽകി. എന്നാൽ, കടബാധ്യത കൂടിയതല്ലാതെ മാറ്റമൊന്നും ഉണ്ടായില്ല.

നിരക്കുകൾ ഗണ്യമായി കുറച്ചതുവഴി ഇന്ത്യയിലെ ടെലികോംരംഗത്ത് വിപ്ലവം ഉണ്ടാക്കിയ കമ്പനിയാണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. പക്ഷെ, സഹോദരനായ മുകേഷ് അംബാനിയുടെ ജിയോയുടെ വരവോടെ റിലയൻസ് കമ്മ്യൂണിക്കേഷൻ തകർച്ചയിലേക്ക് എത്തുകയായിരുന്നു. ഇതേ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് ഗ്രുപ്പും, ഫ്രഞ്ച് കമ്പനിയുമായി ചേർന്ന് റഫാൽ യുദ്ധവിമാന നിർമാണകരാർ ഉണ്ടാക്കിയത് സംബന്ധിച്ച് രാഷ്ട്രീയ വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (7 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (9 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (11 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends