സിബിഐ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ലോക്‌സഭയിലും വന്‍ പ്രതിഷേധം, ഇരുസഭകളിലേയും നടപടികള്‍ തടസപ്പെട്ടു

പശ്ചിമബംഗാളില്‍ സിബിഐ സര്‍ക്കാര്‍ പോരിനു പിന്നാലെ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. സിബിഐ വേട്ടയാടുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധിച്ചു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്നു ഇരുസഭകളിലേയും നടപടികള്‍ തടസപ്പെട്ടു. രാജ്യസഭ രണ്ട് വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. പശ്ചിമബംഗാളില്‍ സിബിഐയെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്തുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സഭയില്‍ ആരോപിച്ചു.
മോദി സര്‍ക്കാര്‍ സിബിഐയെ ദുരുപയോഗം ചെയ്തുവെന്ന് ലോക്‌സഭയില്‍ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആരോപിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ ആയുധമായാണ് സിബിഐയെ കേന്ദ്രം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha
























